
കോട്ടയം: നിർമ്മാണത്തിലിരുന്ന വീടിന്റെ ഷെയ്ഡ് ഇടിഞ്ഞു വീണു. കോട്ടയത്താണ് സംഭവം. മാഞ്ഞൂർ പഞ്ചായത്തിലെ മേമ്മുറിയിൽ നിർമ്മാണത്തിലിരുന്ന വീടിന്റെ ഷെയ്ഡാണ് ഇടിഞ്ഞ് വീണത്. അപകടത്തിൽ നാല് ഇതരസംസ്ഥാന തൊഴിലാളികൾക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.
തിങ്കളാഴ്ച്ച രാവിലെ 10 മണിയോടെ ആയിരുന്നു അപകടം. പരിക്കേറ്റവരെല്ലാം പശ്ചിമ ബംഗാൾ സ്വദേശികളാണ്. ഇവരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജോർജ്ജ് ജോസഫ് എന്നയാളുടെ നിർമ്മാണത്തിലിരുന്ന വീടിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞു വീണത്.
അതേസമയം, കെട്ടിടം ഇടിഞ്ഞു വീഴാൻ ഉണ്ടായ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.
Post Your Comments