
ആലപ്പുഴ: വന്ദേ ഭാരത് കേരളത്തില്‍ എത്തിയതോടെ സിപിഎമ്മിന് ആകെ നാണക്കേടായിരിക്കുകയാണ്, ഇത്രയും പെട്ടെന്ന് വന്ദേ ഭാരത് കേരളത്തില്‍ എത്തുമെന്ന് കരുതിയില്ലെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി പറയുന്നു. വന്ദേ ഭാരത് കേരളത്തില്‍ എത്തിയതോടെ ഇടത് നേതാക്കള്‍ സടകുടഞ്ഞ് എഴുന്നേറ്റ് അതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. മാധ്യമങ്ങള്‍ ഇവര്‍ പറയുന്നത് വിശ്വസിച്ച് കള്ളങ്ങള്‍ വാര്‍ത്തയാക്കുകയും ചെയ്യുന്നുവെന്ന് സന്ദീപ് വാചസ്പതി ചൂണ്ടിക്കാട്ടുന്നു.
തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടി രംഗത്ത് എത്തിയിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം…
‘മലയാളികളെ എന്ത് പറഞ്ഞും പറ്റിക്കാമെന്ന് ഇടത് നേതാക്കള്‍ വീണ്ടും വീണ്ടും തെളിയിക്കുകയാണ്. പ്രബുദ്ധര്‍ ആയത് കൊണ്ട് ഒന്നും തിരിച്ചു ചോദിക്കാന്‍ കഴിയുന്നുമില്ല. കമ്മ്യൂണിസ്റ്റ് വായാടിത്തം തൊണ്ട തൊടാതെ വിഴുങ്ങാന്‍ മാധ്യമങ്ങള്‍ തയ്യാറാകുന്നതാണ് ഏറ്റവും അപകടം’.
Post Your Comments