ദോഹ: ഖത്തറിലേക്കുള്ള ടൂറിസ്റ്റ്, ബിസിനസ് വിസ നടപടിക്രമങ്ങൾ ഏകീകരിക്കാൻ തീരുമാനിച്ച് ഖത്തർ. പൂർണ്ണമായും പരിഷ്‌ക്കരിച്ച ഹയ്യ സംവിധാനത്തിലൂടെയാണ് വിസ നടപടിക്രമങ്ങൾ ഏകീകരിക്കാൻ തീരുമാനിച്ചത്. പുതിയ തീരുമാനം പ്രാബല്യത്തിൽ വന്നതായി ഖത്തർ ടൂറിസം വ്യക്തമാക്കിയിട്ടുണ്ട്.
ഖത്തറിലേക്കുള്ള എല്ലാ ടൂറിസ്റ്റ്, ബിസിനസ് വിസകളും ലഭിക്കുന്നതിനുള്ള ഏകജാലക സംവിധാനമായി ഹയ്യ സംവിധാനം മാറും. ഈ മാറ്റങ്ങൾ നടപ്പിലാക്കുന്നതിനായി ഹയ്യ സംവിധാനം നവീകരിച്ചതായി ഖത്തർ ടൂറിസം അറിയിച്ചു. ഹയ്യ പോർട്ടൽ https://hayya.qa/ എന്ന വിലാസത്തിൽ ലഭ്യമാണ്.
ഈ പുതിയ തീരുമാനത്തോടെ ഖത്തറിലേക്കുള്ള ബിസിനസ്, ടൂറിസ്റ്റ് യാത്രികർക്ക് ഹയ്യ സംവിധാനത്തിലൂടെ ഇത്തരം വിസകൾ ലഭ്യമാക്കുന്നതാണ്.
Post Your Comments