തൊടുപുഴ: നിയന്ത്രണം വിട്ട പാഴ്സല്‍ വണ്ടി ഇടിച്ച് മൂന്ന് കാല്‍നടയാത്രക്കാര്‍ മരിച്ചു. കൂവേലിപ്പടി സ്വദേശികളായ മേരി, പ്രജേഷ്, ഇയാളുടെ മകൾ അൽന്ന എന്നിവരാണ് മരിച്ചത്.
മടക്കത്താനം കൂവേലിപ്പടിയില്‍ രാവിലെ 8.15-ഓടെയാണ് അപകടം നടന്നത്. അമിത വേഗതയിലെത്തിയ വാഹനം കാല്‍നടയാത്രക്കാരുടെ ദേഹത്തേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. പ്രഭാതസവാരിയ്ക്ക് ഇറങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments