KeralaLatest NewsNews

‘ടിക്കറ്റെടുത്ത് കയറുന്നവരുടെ മനസ്സിൽ ഈ ഒരൊറ്റ ചിന്തയെ ഉണ്ടാവുകയുള്ളൂ’: രൂപേഷ് പന്ന്യൻ, പങ്കുവെച്ച് കെ സുരേന്ദ്രൻ

കൊച്ചി: വന്ദേഭാരത് കേരളത്തിന് വേണ്ടെന്ന് പറഞ്ഞ് എതിർക്കുന്ന സി.പി.എമ്മിന് പന്ന്യൻ രവീന്ദ്രന്റെ മകൻ രൂപേഷ് പന്ന്യൻ കവിതയുടെ ഭാഷയിൽ ശക്തമായി മറുപടി നൽകിയിരുന്നു. കെ റെയിൽ ക്യാരറ്റ് പോലെ കേരളത്തെ വെട്ടി മുറിക്കുമ്പോൾ ഒരു പ്രശ്നവും സൃഷ്ടിക്കാതെ ചീറിപ്പായുന്ന, വന്ദേഭാരത് നോക്കി വരട്ടെ ഭാരത് എന്ന് പറയാത്തവർ മലയാളികൾ അല്ല എന്നാണ് ഫേസ്ബുക്കിൽ പങ്കുവെച്ച കവിതയിൽ അദ്ദേഹം പറഞ്ഞത്. ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് കെ. സുരേന്ദ്രൻ.

രൂപേഷ് പന്ന്യന്റെ ‘കവിത’ ഇങ്ങനെ:

‘വന്ദേ ഭാരത് ‘ നോട്
‘വരണ്ടേ ഭാരത് ‘ എന്നു പറയാതെ
‘വരട്ടെ ഭാരത് ‘ എന്നു പറയാത്തവർ മലയാളികളല്ല….
വന്ദേ ഭാരതിന്
മോദി
കൊടിയുയർത്തിയാലും…
ഇടതുപക്ഷം വെടിയുതിർത്താലും…
വലതുപക്ഷം വാതോരാതെ
സംസാരിച്ചാലും…
പാളത്തിലൂടെ ഓടുന്ന
മോടിയുള്ള വണ്ടിയിൽ
പോയി
അപ്പം വിൽക്കാനും
തെക്ക് വടക്കോടാനുമായി
ടിക്കറ്റടുക്കുന്നവരുടെ മനസ്സിൽ എത്തേണ്ട സ്ഥലമല്ലാതെ മറ്റൊന്നുമുണ്ടാകില്ല …
കെ. റെയിൽ
കേരളത്തെ
കേരറ്റ് പോലെ വെട്ടിമുറിക്കാനോങ്ങി നിൽക്കുമ്പോൾ…
വെട്ടാതെ തട്ടാതെ
തൊട്ടു നോവിക്കാതെ
വെയിലത്തും മഴയത്തും
ചീറിയോടാനായി
ട്രാക്കിലാകുന്ന
വന്ദേ ഭാരതി നെ നോക്കി
വരേണ്ട ഭാരത്
എന്നു പാടാതെ
വരട്ടെ ഭാരത് എന്നു പാടിയാലെ ആ പാട്ടിൻ്റെ ഈണം
യേശുദാസിൻ്റെ ശബ്ദം പോലെ ശ്രുതിമധുരമാകുകയുള്ളൂ ….
ശ്രുതി തെറ്റുന്ന പാട്ട്
പാളം തെറ്റിയ
തീവണ്ടി പോലെയാണ് ….
പാളം തെറ്റാതെ ഓടാനായി
വന്ദേ ഭാരത്
കുതിച്ചു നിൽക്കുമ്പോൾ
കിതച്ചു കൊണ്ടോടി
ആ കുതിപ്പിൻ്റെ
ചങ്ങല വലിക്കരുത് …
അങ്ങിനെ വലിക്കുന്ന
ചങ്ങലയിൽ കുരുങ്ങി നിൽക്കുക
മോദിയല്ല…..
വലിക്കുന്നവർ തന്നെയാകും …
വൈകി വന്ന
വന്ദേ ഭാരതിനെ
വരാനെന്തെ വൈകി
എന്ന പരിഭവത്തോടെ…
വാരിയെടുത്ത്
വീട്ടുകാരനാക്കുമ്പോഴെ…
അത്യാവശ്യത്തിന്
ചീറി പായാനായി
വീട്ടിലൊരു
‘ഉസൈൻ ബോൾട്ട് ‘
കൂടിയുണ്ടെന്ന് ആശ്വസിക്കാനാവൂ ..
….വന്ദേ ഭാരത്…

shortlink

Related Articles

Post Your Comments

Related Articles


Back to top button