Latest NewsKeralaNews

നടന്നത് രക്തം മരവിപ്പിക്കുന്ന അരും കൊല, ജനങ്ങള്‍ക്ക് യോഗി ആദിത്യനാഥിലുള്ള വിശ്വാസം നഷ്ടപ്പെട്ടു: അസദുദ്ദീന്‍ ഒവൈസി

ലക്‌നൗ: മുന്‍ എംപിയും ഗുണ്ടാത്തലവനുമായ അതിഖ് അഹമ്മദും സഹോദരന്‍ അഷറഫ് അഹമ്മദും പ്രയാഗ് രാജില്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതികരണവുമായി എഐഎംഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. ക്രമസമാധാന പാലനത്തില്‍ യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ വന്‍ പരാജയമാണ് ഇത്. യോഗി രാജിവയ്ക്കണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Read Also: നിയന്ത്രണം വിട്ട വാഹനം ഇടിച്ച് മൂന്ന് വഴിയാത്രക്കാർക്ക് ദാരുണാന്ത്യം

ഉത്തര്‍പ്രദേശില്‍ ബിജെപി നടത്തുന്നത് തോക്ക് കൊണ്ടുള്ള ഭരണമാണെന്നും നിയമവാഴ്ചയല്ലെന്നും ആരോപിച്ച ഒവൈസി, 2017ല്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചത് മുതല്‍ ഇത് തുടരുകയാണെന്ന് പറഞ്ഞു. സംഭവത്തില്‍ സുപ്രിം കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം ആവശ്യമാണെന്നും ഒവൈസി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

‘രക്തം മരവിപ്പിക്കുന്ന ഒരു അരും കൊലയാണിത്. ഈ സംഭവം ക്രമസമാധാനത്തെ സംബന്ധിച്ച് വലിയ ചോദ്യമാണ് ഉയര്‍ത്തുന്നത്. ഇതിനുശേഷം രാജ്യത്തിന്റെ ഭരണഘടനയിലും ക്രമസമാധാനപാലനത്തിലും പൊതുജനങ്ങള്‍ക്ക് എന്തെങ്കിലും വിശ്വാസമുണ്ടാകുമോ? .

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. സുപ്രീം കോടതി സ്വമേധയാ വിഷയം ഏറ്റെടുക്കുകയും സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു സംഘത്തെ രൂപീകരിക്കുകയും ആ സംഘത്തില്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഉണ്ടാകാതിരിക്കുകയും വേണം. ഞാന്‍ സുപ്രീം കോടതിയില്‍ അപേക്ഷിക്കുന്നു’, ഒവൈസി കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button