Latest NewsNewsLife StyleHealth & Fitness

ദഹനപ്രവര്‍ത്തനങ്ങളെ സുഗമമാക്കാൻ ജീരകം

ജീരകം പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണെന്നു വേണം പറയാന്‍. മഗ്‌നീഷ്യം, കാല്‍സ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, വൈറ്റമിന്‍ സി, വിറ്റാമിന്‍ എ തുടങ്ങിയ പല ഘടകങ്ങളും ഇതിലുണ്ട്. ശരീരത്തിലെ കൊഴുപ്പു നീക്കുക, ദഹനം ശക്തിപ്പെടുത്തുക, വയറിന്റെ നല്ല ആരോഗ്യത്തിന് തുടങ്ങിയ പല ആരോഗ്യ ഗുണങ്ങളും ഈ ഇത്തിരി കുഞ്ഞന്‍ ജീരകത്തിനുണ്ട്. ഇത് പല രീതിയിലാണ് ഉപയോഗിക്കേണ്ടതെന്ന് മാത്രം. രാവിലെ എഴുന്നേറ്റയുടന്‍ ഒരു ഗ്ലാസ് ജീരകവെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളെ പറ്റി പലര്‍ക്കും അത്ര ധാരണയില്ല. എഴുന്നേറ്റ് മറ്റെന്തെങ്കിലും കഴിക്കും മുമ്പ് ഒരു കപ്പ് വെള്ളത്തില് ഒരു സ്പൂൺ നിറയെ ജീരകമിട്ട്, ഇത് തിളപ്പിച്ച് കുടിക്കുകയാണ് വേണ്ടത്. ദിവസം മുഴുവൻ ഇത് ശരീരത്തിന് നല്കുന്ന ഗുണങ്ങള്‍ പലതാണ്.

നമ്മുടെ ദഹനപ്രവര്‍ത്തനങ്ങളെ സുഗമമാക്കുന്ന എൻസൈമുകളെ ഉത്പാദിപ്പിക്കാന്‍ ജീരകം സഹായിക്കും എന്നത് തന്നെയാണ് ഒന്നാമത്തെ ഗുണം. പഞ്ചസാര, കൊഴുപ്പ്, കാര്‍ബോഹൈഡ്രേറ്റ്‌സ് എന്നിവയെല്ലാം ജീരകം എളുപ്പത്തില്‍ ദഹിപ്പിക്കുന്നു. ഇതിനാല്‍ ദഹന സംബന്ധമായ പ്രശ്‌നങ്ങളില്‍ നിന്ന് നമുക്ക് രക്ഷപ്പെടാം. മാത്രമല്ല ജീരകം ശരീരത്തില്‍ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും നല്ല കൊളസ്‌ട്രോള്‍ കൂട്ടുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഹൃദ്രോഗങ്ങള്‍ക്ക് ഒരു പരിധി നിയന്ത്രണത്തിലാക്കാന്‍ ജീരകം ഇങ്ങനെ സഹായിക്കും എന്ന് മാത്രമല്ല ശരീരത്തിലെ കൊഴുപ്പ് നീക്കുന്നതിലൂടെ അമിത വണ്ണം കുറയ്ക്കാനും ജീരകം കഴിക്കുന്നത് നല്ലതാണ്.

Read Also : കടുത്ത മൗലികവാദിയായ ഷാറൂഖ് സാക്കിര്‍ നായിക്കിന്റെ ആരാധകന്‍, കേരളത്തിലെത്തിയത് കൃത്യമായ ആസൂത്രണത്തോടെ

‌രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും വെറും വയറ്റില്‍ ജീരകവെള്ളം കുടിക്കുന്നത് സഹായിക്കും. അയേണ്‍, വിറ്റാമിന്‍ -എ, വിറ്റാമിന്‍ -സി എന്നിവ കൊണ്ട് സമ്പുഷ്ടമായ ജീരകം ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥയെ കേടുപാട് കൂടാതെ കാക്കുന്നു. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിലൂടെ പകുതിയിലധികം രോഗങ്ങളില്‍ നിന്ന് നമുക്ക് എളുപ്പത്തില് മുക്തി നേടാം.

ജീരകത്തില്‍ പ്രകൃത്യാ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ ശരീരത്തില്‍ കയറിപ്പറ്റിയിരിക്കുന്ന വിഷാംശങ്ങളെ പുറന്തള്ളാന്‍ സഹായിക്കുന്നു. ഇതിലൂടെ വിവിധ ആന്തരീകാവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സം കൂടാതെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയും.

ക്യാന്‍സറിന് എതിരെയുള്ള പ്രതിരോധ ഔഷധമാണ് കൂടിയാണ് ജീരകം എന്നു പറയാം. പ്രത്യേകിച്ചും കുടല്‍, ബ്രെസ്റ്റ് ക്യാന്‍സറുകള്‍ക്കെതിരെ. ഇതിലെ തൈമോക്വനോണ്‍, ഡൈ തൈമോക്വയ്നോണ്‍, തൈമോള്‍ തുടങ്ങിയവയെല്ലാം ക്യാന്‍സറിനെ ചെറുക്കുന്ന ഘടകങ്ങളാണ്. അതുകൊണ്ടു തന്നെ, ദിവസവും ജീരക വെള്ളം കുടിക്കുന്നതോ അല്ലെങ്കില്‍ അര സ്പൂണ്‍ ജീരകം വെറും വയറ്റില്‍ ചവച്ചരച്ചു കഴിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button