പഞ്ചാബ് അമൃത്സറിലെ സൈനിക സ്റ്റേഷനിൽ നടന്ന വെടിവെപ്പിൽ ഒരു സൈനികനെ പോലീസ് അറസ്റ്റ് ചെയ്തു. ദേശായി മോഹന്‍ എന്ന സൈനികനെതിരെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സൈനിക സ്റ്റേഷനിൽ നടന്ന വെടിവെപ്പിനെ തുടർന്ന് നാല് സൈനികരാണ് കൊല്ലപ്പെട്ടത്. ഡ്യൂട്ടി കഴിഞ്ഞ് ഉറങ്ങുകയായിരുന്ന സാഗർ, കമലേഷ്, യോഗേഷ് എന്നീ ജവാന്മാർക്കാണ് ജീവൻ നഷ്ടമായത്.
വ്യക്തിവൈരാഗ്യത്തെ തുടർന്നാണ് ദേശായി മോഹൻ സൈനികരെ കൊലപ്പെടുത്തിയത്. വെടിയുതിർത്ത തോക്ക് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതിന്റെ ഫോറൻസിക് പരിശോധന നടക്കുന്നതിനിടയിലാണ് സൈനികനെ പോലീസ് അറസ്റ്റ് ചെയ്തത്. സൈന്യവും പഞ്ചാബ് പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാൾ പിടിയിലായത്. ഏപ്രിൽ 12ന് പുലർച്ചയാണ് കേസിന് ആസ്പദമായ സംഭവം. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും കരസേന മേധാവി ജനറൽ പാണ്ഡയും നിർദ്ദേശം നൽകിയിട്ടുണ്ട്.
Also Read: നിത അംബാനി മരുമകൾക്ക് സമ്മാനിച്ച ഡയമണ്ട് നെക്ലേസ്: വില കേട്ടാൽ ഞെട്ടും!
Post Your Comments