KeralaIndiaNews

അമർനാഥ് ക്ഷേത്രം: ഈ വർഷത്തെ തീർത്ഥാടനത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു

ഈ വർഷത്തെ അമർനാഥ് യാത്ര ജൂലൈ 1 മുതൽ ഓഗസ്റ്റ് 31 വരെയാണ് നിശ്ചയിച്ചിട്ടുള്ളത്

രാജ്യത്തെ പുണ്യപുരാതന ക്ഷേത്രങ്ങളിൽ ഒന്നായ അമർനാഥിലേക്കുളള ഈ വർഷത്തെ തീർത്ഥാടന യാത്രയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ഭഗവാൻ മഹാദേവന്റെ വാസസ്ഥലമെന്ന് വിശ്വസിക്കുന്ന അമർനാഥ് ക്ഷേത്രത്തിലേക്ക് വർഷംതോറും നിരവധി ഭക്തജനങ്ങളാണ് എത്താറുള്ളത്. ഈ വർഷത്തെ അമർനാഥ് യാത്ര ജൂലൈ 1 മുതൽ ഓഗസ്റ്റ് 31 വരെയാണ് നിശ്ചയിച്ചിട്ടുള്ളത്. ലോകമെമ്പാടുമുള്ള ഭക്തർക്കായി ക്ഷേത്ര അധികൃതർ പ്രാർത്ഥനകളുടെ തൽസമയം സംപ്രേഷണം ഒരുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ശ്രാവണ മാസത്തിലെ പൗർണമി നാളിൽ ശിവൻ പ്രത്യക്ഷപ്പെടുമെന്ന വിശ്വാസം ഉള്ളതിനാൽ, ശ്രാവണ മാസത്തിലാണ് അമർനാഥ് ക്ഷേത്രത്തിലേക്ക് തീർത്ഥാടനം അനുവദിക്കുക. യാത്രയ്ക്ക് രജിസ്റ്റർ ചെയ്യുന്നതിനും, വിവരങ്ങൾക്കുമുള്ള സജ്ജീകരണങ്ങൾ അധികൃതർ ഒരുക്കിയിട്ടുണ്ട്. ഭക്തർക്ക് സുഗമവും തടസരഹിതവുമായ യാത്രയാണ് ഭരണകൂടം വാഗ്ദാനം ചെയ്യുന്നത്. ഇതിനോടനുബന്ധിച്ച് താമസം, വൈദ്യുതി, വെള്ളം, സുരക്ഷ, മാലിന്യ സംസ്കരണം എന്നിവ പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്.

Also Read: പതിമൂന്നുകാരിക്ക് നേരെ ലൈംഗികാതിക്രമം : 55കാരന് മൂന്ന് വർഷം തടവും 50,000 രൂപ പിഴയും

shortlink

Post Your Comments


Back to top button