Latest NewsKeralaNews

‘ചൂടപ്പം വേണ്ടവർ പാത്രവുമായി പ്ലാറ്റ്ഫോമിൽ എത്തേണ്ടതാണ്’ – എം.വി ഗോവിന്ദനെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

കൊച്ചി: വന്ദേഭാരത് വന്നിട്ടും എം.വി ഗോവിന്ദൻ ഇപ്പോഴും അപ്പവുമായി കെ.റെയിൽ കാത്ത് നിൽപ്പാണ്. സില്‍വര്‍ലൈന്‍ വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് വ്യക്തമാക്കിയ എം.വി ഗോവിന്ദൻ വന്ദേഭാരതിൽ അപ്പവുമായി പോയാല്‍ അത് കേടാവുമെന്ന് പറഞ്ഞിരുന്നു. അപ്പവുമായി സില്‍വര്‍ലൈനില്‍ തന്നെ പോകുമെന്ന വാശിയിലാണ് അദ്ദേഹം. ഇതോടെ ഗോവിന്ദനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ശ്രീജിത്ത് പണിക്കർ.

‘കൂറ്റനാടു നിന്നും അതിവേഗം പാഞ്ഞുവരുന്ന അപ്പ റെയിൽ നാലാം നമ്പർ പ്ലാറ്റ്ഫോമിൽ ഉടൻ എത്തുന്നതാണ്. ചൂടപ്പം വേണ്ടവർ പാത്രവുമായി പ്ലാറ്റ്ഫോമിൽ എത്തേണ്ടതാണ്. തിരുവനന്തപുരത്തേക്ക് കുറഞ്ഞ വേഗതയിൽ ഇഴഞ്ഞു നീങ്ങുന്ന സെമി-ഹൈസ്പീഡ് എക്സ്പ്രസ് ട്രെയിൻ ഗതാഗത തടസ്സമുണ്ടാക്കാതെ അപ്പ റെയിലിന് വഴി നൽകി ഉടൻ ട്രാക്കിൽ നിന്ന് മാറിപ്പോകണമെന്ന് അഭ്യർത്ഥിക്കുന്നു. പോട്ടെ, റൈറ്റ്’, ശ്രീജിത്ത് പണിക്കർ ഫേസ്‌ബുക്കിൽ കുറിച്ചു.

അതേസമയം, വന്ദേഭാരത് ട്രെയിൻ എത്തിയത് കേരളത്തിൽ ഓടുന്ന മറ്റ് ദീർഘ ദൂര ട്രെയിനുകൾക്കും നേട്ടമാകു,മെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വന്ദേഭാരതിന്റെ വേഗത കൂട്ടാൻ പാളം പുനഃക്രമീകരിച്ചതിലൂടെ ഒരു മണിക്കൂർ 13 മിനിറ്റ് സമയലാഭം മറ്റ് ട്രെയിനുകൾക്ക് ഉണ്ടാകും. എറണാകുളം- കോട്ടയം- കായംകുളം റൂട്ടിൽ 70 കി.മീ. വേഗ നിയന്ത്രണം 90 കി.മീ. ആക്കി ഉയർത്തി. ദീർഘദൂര ട്രെയിനുകൾക്കെല്ലാം ഇതിന്റെ മെച്ചം ലഭിക്കും.

ഷൊർണൂർ- എറണാകുളം സെക്ഷനിലെ ചില റെയിൽവേ സ്റ്റേഷനുകളിലെ ലൂപ്‌ലൈനിൽ വേഗം പത്തിൽനിന്നു 30 കി.മീ. ആയി ഉയർത്തിയതു വഴി 9 മിനിറ്റ് ലാഭിച്ചു. പ്രധാന പാളത്തിൽനിന്നു സ്റ്റേഷനിലേക്ക് തിരിഞ്ഞു കയറുന്ന പാതയാണ് ലൂപ്‌ലൈനുകൾ. കോട്ടയം- കായംകുളം റൂട്ടിൽ 21 മിനിറ്റും കായംകുളത്തിനും തിരുവനന്തപുരത്തിനും ഇടയിൽ സ്റ്റേഷനുകളിൽ ലൂപ്‌ലൈനിൽ വേഗം കൂട്ടിയപ്പോൾ 27 മിനിറ്റും ലാഭിച്ചു. ലൂപ്‌ലൈനിൽ വേഗം കൂട്ടുന്നത് ദീർഘദൂര സർവീസുകൾക്കെല്ലാം ഗുണം ചെയ്യും. സ്റ്റേഷനുകളിൽ നിർത്താതെ പോകുന്ന ട്രെയിനുകൾ വേഗം കുറയ്ക്കേണ്ടിവരില്ലെന്നതാണ് ഗുണം. 30 കിലോമീറ്റർ വേഗനിയന്ത്രണമുള്ള ഭാഗങ്ങളിൽ വേഗം 60 ലേക്ക് ഉയർത്താൻ 2 കോടി രൂപ അടിയന്തരമായി അനുവദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button