‘ഷൂട്ട് ചെയ്‌താലും ഇല്ലെങ്കിലും എനിക്ക് നാളെ കര്‍ഷക സംഘത്തിന്റെ ജാഥയ്ക്ക് പോകണം’ എന്ന് പറഞ്ഞ് കൊണ്ട് സംവിധായകനെ ഞെട്ടിച്ച് പി.പി. കുഞ്ഞികൃഷ്ണൻ . സിപിഐഎം ഉദിനൂര്‍ ലോക്കല്‍ കമ്മിറ്റി അംഗമാണ് പി.പി. കുഞ്ഞികൃഷ്ണൻ. ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തില്‍ ശ്രദ്ദേയമായ മജിസ്‌ട്രേട്ടിന്റെ വേഷത്തില്‍ എത്തിയ ആളാണ് കുഞ്ഞികൃഷ്ണന്‍. ചിത്രത്തിന്റെ ചിത്രീകരണത്തിനിടയില്‍ സംഭവിച്ച ഒരു രസകരമായ കാര്യമാണ് സംവിധായകന്‍ രതീഷ് ബാലകൃഷ്ണ പൊതുവാള്‍ വെളിപ്പെടുത്തിയത്.
READ ALSO: ഗണേശ വിഗ്രഹത്തിന്റെ കൂടെ ചിത്രമെടുത്ത നടി പാകിസ്താനില്‍ ജീവിക്കാന്‍ യോഗ്യയല്ല: വിമർശനം
അടുത്ത ദിവസത്തേയ്ക്കുള്ള ചിത്രീകരണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി നിന്ന സംവിധായകനുള്‍പ്പെടെയുള്ള സിനിമാ സംഘത്തെ ഞെട്ടിച്ചു കൊണ്ടായിരുന്നു കുഞ്ഞികൃഷ്ണന്റെ പ്രഖ്യാപനം. നാളെ വരാന്‍ പറ്റില്ലെന്നും കര്‍ഷക ജാഥ ഉണ്ട് എന്നുമാണ് നടൻ അറിയിച്ചത്. എന്നാൽ, ചിത്രീകരണം മുടങ്ങിയാല്‍ അഞ്ച് മുതല്‍ പത്ത് ലക്ഷം രൂപ വരെ നഷ്ടമുണ്ടാകും പറഞ്ഞപ്പോള്‍ ‘ഇങ്ങള് ഷൂട്ട് ചെയ്‌താലും ഇല്ലെങ്കിലും കുഴപ്പമില്ല കര്‍ഷക ജാഥ വിട്ട് ഒരു പരിപടിയും ഇല്ല’ എന്നായിരുന്നു കുഞ്ഞികൃഷ്‌ണന്‍്റെ മറുപടി. തുടര്‍ന്ന് പോവാന്‍ അനുവദിക്കുകയായിരുന്നുവെന്നും സംവിധായകന്‍ രതീഷ് പറഞ്ഞു.
‘ജാഥാ ലീഡര്‍ ആയി തന്നെ തീരുമാനിച്ചു. ജാഥാ ലീഡര്‍ പോവാതെ ജാഥ പോവില്ലല്ലോ. പിന്നെ നാട്ടിലേക്ക് പോണ്ടിവരില്ല. സിനിമയില്‍ അഭിനയിക്കാന്‍ പോയി എന്ന് ആരോടും പറയുന്നില്ലല്ലോ’ എന്നായിരുന്നു കുഞ്ഞികൃഷ്‌ണന്റെ മറുപടി.
Post Your Comments