ThiruvananthapuramLatest NewsKeralaNattuvarthaNews

വീടിന് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു: നാല് യുവാക്കൾ അറസ്റ്റിൽ

കുന്നുകഴി സ്വദേശി റൂബിന്‍ (22), വെട്ടുകാട് സ്വദേശി സഫര്‍ (23), ബാലനഗര്‍ സ്വദേശി സിജന്‍(23) , പള്ളിത്തുറ സ്വദേശി അഖില്‍ (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

തിരുവനന്തപുരം: വീടിന് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിലെ പ്രതികള്‍ പിടിയില്‍. കുന്നുകഴി സ്വദേശി റൂബിന്‍ (22), വെട്ടുകാട് സ്വദേശി സഫര്‍ (23), ബാലനഗര്‍ സ്വദേശി സിജന്‍(23) , പള്ളിത്തുറ സ്വദേശി അഖില്‍ (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

Read Also : കൊലപാതകം ലോകം കണ്ടു: അതിഖ് അഷ്റഫും സഹോദരനും വെടിയേറ്റ് കൊല്ലപ്പെട്ടു, പോലീസിനും പരിക്ക്: പ്രതികൾ പിടിയിൽ

പേട്ട കരിക്കകം എറുമല ക്ഷേത്രത്തിന് സമീപം ആണ് സംഭവം. പ്രതികളുടെ ലഹരി വസ്തുക്കളുടെ ഇടപാടുമായി ബന്ധപ്പെട്ട ബാലനഗര്‍ സ്വദേശികളായ യുവാക്കളോടുള്ള വൈരാഗ്യത്തെ തുടര്‍ന്നായിരുന്നു ആക്രമണം.

Read Also : കുടുംബസൗഖ്യത്തിനും ജീവിത സൗഭാഗ്യത്തിനും മഹാഭാഗ്യത്തിനും ‘സ്‌കന്ദഷഷ്ഠി’ വ്രതം: അനുഷ്ഠിക്കുമ്പോള്‍ അറിയേണ്ടവ

ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണര്‍ ഡി.കെ.പൃഥ്വിരാജിന്റെ നേതൃത്വത്തില്‍ പേട്ട എസ്.എച്ച്‌.ഒ സാബു, എസ്.ഐമാരായ സുനില്‍, രാഹുല്‍, മഹേഷ് എന്നിവരടങ്ങിയ സംഘവും വലിയതുറ പൊലീസും ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button