
തൃശൂർ: കുന്നംകുളം വെസ്റ്റ് മങ്ങാട് ബിജെപി പ്രവർത്തകന് കുത്തേറ്റു. ഏറത്ത് വീട്ടിൽ ഗൗതം സുധി (29)ക്കാണ് കഴുത്തിൽ കുത്തേറ്റത്. രാത്രി 8 മണിയോടെയായിരുന്നു സംഭവം. വെസ്റ്റ് മങ്ങാട് ക്ഷേത്രത്തിനു സമീപത്ത് വെച്ച് ബൈക്കിലെത്തിയ സംഘം തൻ്റെ കഴുത്തിൽ കുത്തുകയായിരുന്നുവെന്ന് ഗൗതം സുധി പറഞ്ഞു. പരിക്കേറ്റ ഗൗതം സുധിയെ കുന്നംകുളം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിൽ സിപിഐ എം പ്രവർത്തകരാണെന്ന് ബിജെപി ആരോപിച്ചു.
Post Your Comments