Latest NewsNewsIndia

മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട യുവതികളിൽ നിന്ന് ലക്ഷങ്ങൾ തട്ടി: യുവാവ് അറസ്റ്റിൽ

ന്യൂഡൽഹി: മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട യുവതികളെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ. ഡൽഹി പോലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. വിശാൽ എന്ന 26 കാരനാണ് അറസ്റ്റിലായത്. ഗുഡ്ഗാവിലെ വൻകിട കമ്പനിയിൽ എച്ച്ആർ പ്രൊഫഷണലായി ജോലി ചെയ്ത് വരികയായിരുന്നു അദ്ദേഹം. വിലയേറിയ കാറും വീടുമെല്ലാം കാണിച്ച് യുവതികളുടെ വിശ്വാസം ആർജിച്ചായിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയത്.

Read Also: ഒരേ മുറിയിൽ സന്തോഷങ്ങളും സങ്കടങ്ങളും പരസ്പരം പങ്കുവെച്ച് കഴിഞ്ഞവർ, മരണത്തിലും ഒരുമിച്ചു: അഷ്‌റഫ് താമരശേരി

പിന്നീട് എന്തെങ്കിലും കാരണം പറഞ്ഞ് ഇയാൾ യുവതികളിൽ നിന്നും പണം വാങ്ങും. പിന്നീട് ഇവരുമായുള്ള ബന്ധമെല്ലാം യുവാവ് വിച്ഛേദിക്കും. മാട്രിമോണി സൈറ്റിൽ സ്ത്രീകളുടെ സുഹൃത്തായി മാറുകയും പണക്കാരനായ ബാച്ചിലറായി സ്വയം നടിക്കുകയും ചെയ്താണ് ഇയാൾ തട്ടിപ്പ് നടത്തുക.

Read Also: ഭർത്താവ് മുസ്‌ലിമാണ്, മദ്യപാനവും പുകവലിയും ഒന്നുമില്ലാത്ത ഒരാളെ വിവാഹം ചെയ്യുക എന്നതായിരുന്നു ആഗ്രഹം : ഇന്ദ്രജ പറയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button