വന്ദേ ഭാരത് എക്പ്രസ് വന്നതോടെ തിന്റെ ചർച്ചകളാണ് ഇപ്പോൾ എല്ലായിടത്തും. മുൻപ് കമ്യുണിസ്റ്റ് സഹയാത്രികനായിരുന്ന മുൻ ലോക്കോ പൈലറ്റിന്റെ വാക്കുകളാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
അദ്ദേഹത്തിന്റെ വാക്കുകളുടെ പൂർണ്ണ രൂപം:
വന്ദേ ഭാരതിന്റെ പൈലറ്റ് ക്യാബിൻ ദേ ഇങ്ങനെയിരിക്കും.. പൂർവ്വാശ്രമത്തിൽ ചെറിയ കപ്പിത്താനായിരുന്നതുകൊണ്ട് ഇതൊക്കെ കാണുമ്പോൾ ഓടിയ്ക്കാൻ കഴിയാത്ത ശ്ശി വിഷമമുണ്ട്.. എന്റെ ബാച്ച്മേറ്റ്സ് കൂട്ടുകാർക്കെല്ലാം ഇതോടിയ്ക്കാൻ കഴിയും..
2013 ൽ ലോക്കോ ജോലി ഉപേക്ഷിക്കുമ്പോൾ നമ്മളു വിചാരിക്കുന്നില്ലല്ലോ അന്നത്തെ രാഷ്ട്രീയശത്രുവായ മോദിജീ പ്രധാനമന്ത്രി ആകുമെന്നും അദ്ദേഹത്തിന്റെ വീക്ഷണത്തിൽ ഇത്തരം കിടിലൻ ട്രയിൻ പ്രൊജക്റ്റുകൾ വരുമെന്നും റയിൽവേ ആകെ മാറുമെന്നും ഒക്കെ.. ലിറ്ററലി തീട്ടക്കുഴി ആയിരുന്ന അന്നത്തെ ഒരു പ്ലാറ്റ്ഫോമിൽ നിന്ന് എഞ്ചിൻ കപ്ലിംഗ് ചെയ്യേണ്ടി വന്ന അവസ്ഥയിൽ റിസൈൻ ചെയ്യാൻ ചിന്തിച്ച കഥയൊക്കെ ഞാൻ മുൻപെഴുതിയിട്ടുണ്ടല്ലോ..
അവിടുന്ന് 2014 ൽ മോദീജി ഭരണത്തിലേറി.. ശേഷം ചരിത്രം. നിങ്ങൾ തന്നെ പറയൂ, അത്രയും ട്രോമാ അനുഭവിച്ച ഞാനൊക്കെ എങ്ങനെ മോദിജീ ഫാൻ ആകാതെ ഇരിക്കും.. എന്നേപ്പോലെ റയിൽവേ മാറ്റങ്ങൾ സാകൂതം നിരീക്ഷിച്ചാൽ, ഈഗോ കളയാനും തയ്യാറായാൽ, നിങ്ങളും ഒരു മോദീജീ ഫാൻ ആകും.. ഉറപ്പ്.
എന്തായാലും ഇന്നിതൊക്കെ ഓടിക്കാൻ പറ്റിയില്ലേലും ഇതുണ്ടാക്കുന്ന ഡിസൈൻ ടീമിൽ അംഗമാകാൻ കഴിഞ്ഞു എന്ന ചാരിതാർത്ഥ്യം ബാക്കി.. അപ്പോൾ കമ്മീഷനിംഗ് ടൈമിൽ ക്യാബിനിൽ കയറി ഇരുന്ന് പടമെടുത്ത് ആശ തീർക്കുക എന്നേ ഉള്ളൂ.. കഴിഞ്ഞവർഷം മുംബൈയിലേക്കുള്ള ട്രയിനിന്റെ കമ്മീഷനിംഗിന് എടുത്ത ഫയൽ ചിത്രം ആണിത്.
Post Your Comments