![](/wp-content/uploads/2023/04/untitled-16-2.jpg)
ന്യൂഡൽഹി: കേന്ദ്ര പൊലീസ് സേനകളിലേക്കുള്ള എഴുത്തു പരീക്ഷ ഇനിമുതൽ മലയാളത്തിലും എഴുതാം. മലയാളം ഉള്‍പ്പെടെ 13 ഭാഷകളില്‍ നടത്താന്‍ കേന്ദ്ര ആഭ്യന്തര വകുപ്പ് തീരുമിച്ചു. ഹിന്ദിക്കും ഇംഗ്ലീഷിനും പുറമേ 13 പ്രാദേശിക ഭാഷകളിലും പരീക്ഷ നടത്തും. പ്രാദേശിക ഭാഷയെ പ്രോത്സാഹിപ്പിക്കുക, പ്രാദേശിക യുവാക്കളെ സിഎപിഎഫില്‍ ചേരാന്‍ അനുവദിക്കുന്നക എന്നീ ലക്ഷ്യങ്ങളാണ് ഈ തീരുമാനത്തിന് പിന്നിൽ.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്‍കൈയിലാണ് തീരുമാനമെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഔദ്യോഗികമായി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. 2024 ജനുവരി 1 ന് നടക്കാനിരിക്കുന്ന പരീക്ഷ മലയാളത്തിലും എഴുതാൻ കഴിയുമെന്ന വാർത്ത ഉദ്യോഗാർത്ഥികൾക്ക് വലിയ ആശ്വാസമാണ് ഉണ്ടാക്കിയിരിക്കുന്നത്.
കേന്ദ്ര പൊലീസ് സേനയിലേക്കുള്ള മത്സര പരീക്ഷയില്‍ ഹിന്ദിയും ഇംഗ്ലീഷും മാത്രം ഉള്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെ പ്രതിഷേധവുമായി തമിഴ്നാട് സര്‍ക്കാര്‍ നേരത്തെ രംഗത്തുവന്നിരുന്നു. തമിഴടക്കം മറ്റ് പ്രാദേശിക ഭാഷകളില്‍ കൂടി പരീക്ഷ എഴുതാനുള്ള സംവിധാനം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ കേന്ദ്ര മന്ത്രി അമിത് ഷായ്ക്ക് കത്തയക്കുകയും ചെയ്തിരുന്നു.
Post Your Comments