Latest NewsKeralaNews

ഒരേ മുറിയിൽ സന്തോഷങ്ങളും സങ്കടങ്ങളും പരസ്പരം പങ്കുവെച്ച് കഴിഞ്ഞവർ, മരണത്തിലും ഒരുമിച്ചു: അഷ്‌റഫ് താമരശേരി

പ്രവാസികൾക്ക് കൈത്താങ്ങാകുന്ന, അഷ്‌റഫ് താമരശേരി തന്റെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നു. പലവിധ ജീവിത പ്രാരാബ്ധങ്ങളുടെ എത്തി ഗൾഫിൽ നിന്നും അന്ത്യം സംഭവിച്ചവരെ തിരികെ നാട്ടിലേക്ക് എത്തിക്കുന്ന വ്യക്തി ആണ് സാമൂഹ്യപ്രവർത്തകനായ അഷ്റഫ് താമരശ്ശേരി. കഴിഞ്ഞ ദിവസം മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ നടപടിക്രമങ്ങൾ പൂര്‍ത്തീകരിച്ച് നാട്ടിലേക്ക് അയച്ചതിനെ കുടിച്ചും, ഇതിൽ രണ്ട് പേര് ബന്ധുക്കളാണെന്നതിനെ കുറിച്ചുമാണ് അദ്ദേഹം തന്റെ കുറിപ്പിൽ പറയുന്നത്. ഒരേ മുറിയിൽ സന്തോഷങ്ങളും സങ്കടങ്ങളും പരസ്പരം പങ്കുവെച്ച് കഴിഞ്ഞവർ, മരണത്തിലും ഒരുമിച്ചുവെന്ന് അദ്ദേഹം പറയുന്നു.

അഷ്‌റഫ് താമരശ്ശേരിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

രാത്രി ഉറങ്ങാൻ കിടന്ന ഇദ്ദേഹം രാവിലെ ഉണർന്നില്ല. മര ണം ഉറക്കത്തിൽ ഇദ്ദേഹത്തെ ഹൃദയാഘാതത്തിന്റെ രൂപത്തിൽ വന്ന് കൂട്ടിക്കൊണ്ട് പോയി. മര ണ വിവരം അറിഞ്ഞു നടപടിക്രമങ്ങൾ ആരംഭിച്ചിരിക്കെ ഉച്ചയോട് കൂടി ഇദ്ദേഹത്തിന്റെ തന്നെ മുറിയിൽ താമസിച്ചിരുന്ന ഇദ്ദേഹത്തിന്റെ പെങ്ങളുടെ മകനും മരണം സംഭവിച്ചു. ഹൃദയാഘാതമായിരുന്നു മരണ കാരണം. ഒരേ മുറിയിൽ ചിരിച്ചും കളിച്ചും സന്തോഷങ്ങളും സങ്കടങ്ങളും പരസ്പരം പങ്ക് വെച്ച് കഴിഞ്ഞ രണ്ട് പേർ. ഒരുമിച്ച് ജീവിച്ച് ഒരുമിച്ച് ഭക്ഷണം കഴിച്ചിരുന്ന അമ്മാവനും ഒരേ ദിവസം മര ണത്തിലേക്ക് യാത്രയായി. ഉറങ്ങിക്കിടന്ന പ്രിയപ്പെട്ട അമ്മാവന്റെ മര ണം നടന്ന് ഏതാനും സമയം പിന്നിടുമ്പോഴേക്ക് മരുമകനേയും തേടി അതേ മുറിയിൽ മര ണത്തിന്റെ മാലാഖ വന്നു. ഒരുപാട് സ്വപ്നങ്ങളും പേറി പ്രവാസ ലോകത്ത്‌ എത്തിയ ബന്ധുക്കളായ പ്രവാസികൾ. അന്ത്യ യാത്രയും ഒരുമിച്ചായി.

ഒരു കുടുംബത്തിലേക്ക് അന്നം തേടിപ്പോയ രണ്ട് പേരുടെ മൃതദേഹങ്ങൾ വന്നെത്തുന്ന സങ്കടകരമായ അവസ്ഥ. ഈ കുടുംബത്തിന് ഇത് സഹിക്കാവുന്നതിലും ഏറെയായിരിക്കും. അകത്തേക്ക് എടുക്കുന്ന ശ്വാസം അവസാനത്തേതാണോ എന്ന് നമുക്ക് അറിയാൻ കഴിയില്ലല്ലോ. മര ണം ഒരുനാൾ വന്ന് വിളിക്കുമ്പോൾ ഉടുത്ത വസ്ത്രത്തോടെ സമയമോ സാഹചര്യങ്ങളോ നോക്കാതെ ഇറങ്ങിപ്പോയേ പറ്റൂ. നമ്മിൽ നിന്നും പിരിഞ്ഞുപോയ പ്രിയ സഹോദരങ്ങൾക്ക് ദൈവം തമ്പുരാൻ അനുഗ്രഹങ്ങൾ ചൊരിയു മാറാകട്ടെ അവരുടെ പ്രിയപ്പെട്ടവർക്ക്, ക്ഷമയും സഹനവും നൽകി അനുഗ്രഹിക്കുമാറാകട്ടെ .

shortlink

Related Articles

Post Your Comments

Related Articles


Back to top button