യുക്രൈനിൽ വീണ്ടും റഷ്യൻ സൈന്യത്തിന്റെ ഷെല്ലാക്രമണം. യുക്രൈനിന്റെ കിഴക്കൻ മേഖലയായ സ്ലോവിയാൻസ്കിലെ ജനവാസ മേഖലയിലുള്ള അപ്പാർട്ട്മെന്റുകൾ കേന്ദ്രീകരിച്ചാണ് റഷ്യ ഷെല്ലാക്രമണം നടത്തിയത്. ആക്രമണത്തിൽ ഒരു കുട്ടിയടക്കം എട്ട് പേരാണ് കൊല്ലപ്പെട്ടത്. കൂടാതെ, 21- ലേറെ ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇത്തവണ നടന്ന ഷെല്ലാക്രമണം യുദ്ധത്തിന്റെ തീവ്രത വർദ്ധിപ്പിക്കുമെന്നാണ് വിലയിരുത്തൽ.
യുക്രൈനിൽ റഷ്യൻ ആക്രമണം തുടരുന്ന സാഹചര്യത്തിൽ യുക്രൈൻ ഇന്ത്യയുടെ സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. വൈദ്യസഹായവും മെഡിക്കൽ ഉപകരണങ്ങളും ലഭ്യമാക്കണമെന്ന് അഭ്യർത്ഥിച്ചാണ് യുക്രൈൻ ഇന്ത്യക്ക് കത്ത് അയച്ചിരിക്കുന്നത്. ഇതിനോടൊപ്പം തന്നെ ഇന്ത്യയിൽ നടക്കുന്ന ജി20 യോഗത്തിൽ യുക്രൈൻ പ്രസിഡന്റിനെ കൂടി പങ്കെടുപ്പിക്കണമെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്.
Also Read: കേരളം ഇന്നും ചുട്ടുപൊള്ളും! ഉയർന്ന താപനില തുടരാൻ സാധ്യത
റഷ്യൻ പൗരന്മാരെ സൈന്യത്തിലേക്ക് ചേർക്കാനുള്ള നടപടിക്രമങ്ങൾ ഇതിനോടകം തന്നെ റഷ്യ കർശനമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച ബില്ലും റഷ്യ പുറത്തിറക്കിയിട്ടുണ്ട്. രണ്ട് ദിവസം നീണ്ട ചർച്ചക്കൊടുവിലാണ് ബില്ല് പാസാക്കിയത്. നിർബന്ധിത സൈനിക സേവനത്തിന് അറിയിപ്പ് ലഭിച്ചാൽ രാജ്യം വിട്ടുപോകുന്നത് വിലക്കുന്നത് അടക്കമുള്ള നിബന്ധനകളാണ് പുതിയ നിയമത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
Post Your Comments