കണ്ണൂര്‍: തളിപ്പറമ്പില്‍ വീട് പൊളിച്ചുമാറ്റുന്നതിനിടെ ചുവരിടിഞ്ഞ് വീണ് രണ്ട് കുട്ടികള്‍ക്ക് ഗുരുതര പരിക്കേറ്റു. അങ്കണവാടി റോഡിലെ അറഫാത്തിന്റെ വീട് പൊളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അറഫാത്തിന്റെ മകന് ആദില്‍, ബന്ധു ജെസാ ഫാത്തിമ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ജെസാ ഫാത്തിമയുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.
Read Also : അപകടത്തിൽപ്പെട്ട് റോഡരികിൽ കിടന്ന കാറിൽ എം.ഡി.എം.എ : യുവാവ് അറസ്റ്റിൽ
ഇന്ന് ഉച്ചയോടെയാണ് സംഭവം. തൊഴിലാളികള്‍ അകത്തുനിന്ന് ചുമര് പൊളിച്ചിടുകയായിരുന്നു. ഈ സമയം മുറ്റത്ത് കളിക്കുകയായിരുന്ന കുട്ടികളുടെ ദേഹത്തേയ്ക്ക് കല്ലും മണ്ണും വീഴുകയായിരുന്നു.
പരിക്കേറ്റവരെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Leave a Comment