KottayamNattuvarthaLatest NewsKeralaNews

ഗു​ണ്ടാ​സം​ഘ​ങ്ങ​ൾ ഏ​റ്റു​മു​ട്ടി മൂ​ന്നു​പേ​ർ​ക്ക് കു​ത്തേ​റ്റ സം​ഭ​വം : ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍

തി​രു​വ​ല്ല സ്വ​ദേ​ശി​ക​ളാ​യ കീ​ഴ്‌വാ​യ്പൂ​ര്‍ കോ​ള​നി​പ്പ​ടി മ​ണ​ക്കാ​ട്ട് ന​ന്ദു നാ​രാ​യ​ണ​ന്‍ (24), തി​രു​വ​ല്ല ചു​മാ​ത്ര കോ​ഴി​ക്കോ​ട്ടു​പ​റ​മ്പി​ല്‍ പ്ര​ശോ​ഭ് (രൊ​ക്ക​ന്‍-23) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

കോ​ട്ട​യം: ന​ഗ​ര​മ​ധ്യ​ത്തി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം അ​ര്‍ധ​രാ​ത്രി ഗു​ണ്ടാ​സം​ഘ​ങ്ങ​ൾ ഏ​റ്റു​മു​ട്ടി മൂ​ന്നു​പേ​ർ​ക്ക് കു​ത്തേ​റ്റ സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍. തി​രു​വ​ല്ല സ്വ​ദേ​ശി​ക​ളാ​യ കീ​ഴ്‌വാ​യ്പൂ​ര്‍ കോ​ള​നി​പ്പ​ടി മ​ണ​ക്കാ​ട്ട് ന​ന്ദു നാ​രാ​യ​ണ​ന്‍ (24), തി​രു​വ​ല്ല ചു​മാ​ത്ര കോ​ഴി​ക്കോ​ട്ടു​പ​റ​മ്പി​ല്‍ പ്ര​ശോ​ഭ് (രൊ​ക്ക​ന്‍-23) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. കോ​ട്ട​യം വെ​സ്റ്റ് പൊ​ലീ​സ് ആണ് ഇവരെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി 10.45-നാണ്​ കെ​എ​സ്ആ​ര്‍ടി​സി സ്റ്റാ​ന്‍ഡി​നു സ​മീ​പ​ത്തെ റോ​ഡ​രി​കി​ല്‍ ആണ് കേസിനാസ്പദമായ സംഭവം. ച​ങ്ങ​നാ​ശേ​രി മാ​ട​പ്പ​ള്ളി വേ​ങ്ങാ​മൂ​ട്ടി​ല്‍ മ​ജേ​ഷ് (28), ര​ഞ്ജി​ത്ത് ഭ​വ​നി​ല്‍ ര​ഞ്ജി​ത്ത് (29), മൂ​ലേ​പ്പ​റ​മ്പി​ല്‍ പ്ര​വീ​ണ്‍ (31) എ​ന്നി​വ​ര്‍ക്കാ​ണ് കു​ത്തേ​റ്റ​ത്. ഇ​വ​രെ ആ​ദ്യം ജി​ല്ലാ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെന്നാണ് ലഭിക്കുന്ന വിവരം.

Read Also : സുഹൃത്ത്ക്കൾ വീട്ടില്‍ നിന്നും വിളിച്ച് കൊണ്ട് പോയി, ആളൊഴിഞ്ഞ പറമ്പില്‍ കണ്ടെത്തിയ യുവാവ് മരിച്ചു 

സംഭവ സ്ഥലത്തു നിന്നും അ​ക്ര​മി​ക​ള്‍ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. മാ​ട​പ്പ​ള്ളി സ്വ​ദേ​ശി​ക​ളും അ​ക്ര​മി​ക​ളും ത​മ്മി​ല്‍ മു​ന്‍വൈ​രാ​ഗ്യ​മു​ണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ര്‍ച്ച​യാ​യാ​ണ് ഇ​വ​ര്‍ യു​വാ​ക്ക​ളെ ആ​ക്ര​മി​ച്ച​ത്. രാ​ത്രി​ ത​ന്നെ അ​ക്ര​മി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മ​ദ്യ​ല​ഹ​രി​യി​ല്‍ സം​ഘ​ങ്ങ​ൾ ഏ​റ്റു​മു​ട്ടു​ക​യാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

പി​ടി​യി​ലാ​യ പ്ര​ശോ​ഭി​നെ​തി​രേ തി​രു​വ​ല്ല സ്റ്റേ​ഷ​നി​ല്‍ ക്രി​മി​ന​ല്‍ കേ​സു​ണ്ട്. ന​ന്ദു നാ​രാ​യ​ണ​ന് തി​രു​വ​ല്ല, തൃ​ക്കൊ​ടി​ത്താ​നം, കീ​ഴ്‌​വാ​യ്പൂ​ര്‍ എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ല്‍ ക്രി​മി​ന​ല്‍ കേ​സു​ക​ളു​ണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button