Latest NewsKeralaNews

ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്ക് ഹാജര്‍ ഇളവ് നല്‍കാന്‍ കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് തീരുമാനം

കോഴിക്കോട്: സര്‍വകലാശാലാ പഠനവിഭാഗങ്ങളില്‍ ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്ക് രണ്ട് ശതമാനം ഹാജര്‍ ഇളവ് നല്‍കാന്‍ കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് തീരുമാനം. ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട തുടര്‍ ചികിത്സകള്‍ നടത്തുതിന് സഹായകമാകുന്നതാണ് ഇളവ്.

കായിക പഠനവകുപ്പുമായി സഹകരിച്ച് ചേലമ്പ്ര പഞ്ചായത്തില്‍ കായിക കാമ്പസ് കമ്യൂണിറ്റി പാര്‍ട്ട്ണര്‍ഷിപ്പ് പ്രോഗ്രാം നടത്തുന്നതിനുള്ള ധാരണാപത്രം അംഗീകരിച്ചു. ഇതേ മാതൃകയില്‍ മറ്റു പഞ്ചായത്തുകളുമായും സഹകരിക്കുതിന് കായിക സ്റ്റാന്റിങ് കമ്മിറ്റിയെ ചുമതലപ്പെടുത്തി.

അസി. പ്രൊഫസര്‍ നിയമനത്തിന് അപേക്ഷിക്കാനുള്ള പ്രായപരിധി 50 ആക്കിയ സര്‍ക്കാര്‍ ഉത്തരവ് സര്‍വകലാശാലയില്‍ നടപ്പാക്കും.

യുജിസി ഉത്തരവ് പ്രകാരം സര്‍വകലാശാലാ പഠനവിഭാഗങ്ങളില്‍ അസി. പ്രൊഫസര്‍ നിയമനത്തിന് പിഎച്ച്ഡിക്ക് ഇളവ് നല്‍കുന്നത്  2023 വരെ തുടരും.

മൂല്യനിര്‍ണയത്തിന് ശേഷം ഉത്തരക്കടലാസിലെ മാര്‍ക്കും സര്‍വകലാശാലക്ക് നല്‍കുന്ന മാര്‍ക്കും തമ്മില്‍ വ്യത്യാസം ഉണ്ടായാല്‍ ചീഫ് എക്സാമിനര്‍, അഡീഷണല്‍ എക്സാമിനര്‍ എന്നിവരില്‍ നിന്ന് പിഴയീടാക്കാനും യോഗം തീരുമാനിച്ചു. സിന്‍ഡിക്കേറ്റിന്റെ ജില്ലാതല പരിശോധനാ സമിതികള്‍ പുനഃസംഘടിപ്പിച്ചു. യോഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. എംകെ ജയരാജ് അധ്യക്ഷനായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button