KeralaLatest NewsNews

കായംകുളത്ത് കായലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങി മരിച്ചു

മുതുകുളം: കായംകുളം കായലിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികൾ മുങ്ങി മരിച്ചു. ആറാട്ടുപുഴ കിഴക്കേക്കര ചൂളത്തെരുവിന് തെക്കു കുരിശ്ശടിക്കു പടിഞ്ഞാറായാണ് സംഭവം. മഹാദേവികാട് പാരൂർപ്പറമ്പിൽ പരേതനായ പ്രദീപിന്റെ മകൻ ദേവപ്രദീപ്(14), ചിങ്ങോലി ലക്ഷ്മീനാരായണത്തിൽ അശ്വനി മോഹന്റെ മകൻ വിഷ്ണുനാരായണൻ(15), ചിങ്ങോലി അമ്പാടി നിവാസിൽ ഗൗതം കൃഷ്ണ(14) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച വൈകുന്നേരം നാലുമണിയോടെ കുട്ടികൾ ഇവിടെ നിൽക്കുന്നതു നാട്ടുകാർ കണ്ടിരുന്നു. വീട്ടിലെത്താത്തതിനെ തുടർന്ന് സന്ധ്യയോടെ വീട്ടുകാർ ഫോണിൽ വിളിച്ചപ്പോൾ പ്രതികരണമുണ്ടായില്ല. തുടർച്ചയായി ഫോൺ ശബ്ദം കേട്ട് സമീപവാസി എത്തിയപ്പോഴാണ് ഇവരുടെ വസ്ത്രം കാണുന്നത്.

തുടർന്ന്, കായംകുളത്ത് നിന്നെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ രാത്രിയോടെയാണ് രണ്ട് രണ്ട് പേരുടെ മൃതദേഹം കണ്ടെത്തിയത്. മൂന്നാമത്തെയാളിനായി രാത്രി വൈകിയും തിരച്ചിൽ തുടർന്നു.

തുടർന്ന് വെള്ളിയാഴ്ച പുലർച്ചെയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
തൃക്കുന്നപ്പുഴ സിഎച്ച്സി സ്റ്റാഫ് നഴ്സ് രേഖയാണ് ദേവപ്രദീപിന്റെ അമ്മ. സഹോദരൻ: ആദി പ്രദീപ്. ബിജിയാണ് വിഷ്ണുനാരായണന്റെ അമ്മ. സഹോദരി: ലക്ഷ്മി.

shortlink

Related Articles

Post Your Comments

Related Articles


Back to top button