KeralaLatest NewsNews

കോടതിയിലും ചിരിച്ചുകൊണ്ട് ഗ്രീഷ്മ, കൂസലില്ലാത്ത പെരുമാറ്റം; ഇനി വിചാരണക്കാലം

സംസ്ഥാനത്തെ ഞെട്ടിച്ച ഷാരോൺ കൊലക്കേസിൽ വിചാരണ ആരംഭിച്ചു. നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ കോടതിയിലാണ് വിചാരണ ആരംഭിച്ചത്. ഷാരോണിൻ്റെ കാമുകിയായിരുന്ന ഗ്രീഷ്മ ഒന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മയും അമ്മയുടെ സഹോദരനും രണ്ടും മൂന്നും പ്രതികളുമാണ്. തെളിവ് വിചാരണയ്ക്കായി കോടതിയിലെത്തിച്ച ഗ്രീഷ്മയുടെ പരുമാറ്റം ചർച്ചയാകുന്നു. കുറ്റവാളിയാണെന്നുള്ള യാതൊരു വിഷമവും ഗ്രീഷ്മയുടെ മുഖത്തുണ്ടായിരുന്നില്ല. സന്തോഷവതിയായിട്ടായിരുന്നു ഗ്രീഷ്മ കോടതിയിൽ എത്തിയത്. കേസിൽ ആദ്യ വിചാരണയാണ് വ്യാഴാഴ്ച അഡീഷണൽ ജില്ലാ കോടതിയിൽ നടന്നത്.

പാറശ്ശാല സമുദായപ്പറ്റ് ജെപി ഭവനിൽ ജയരാജിൻ്റെ മകൻ ഷാരോൺ രാജിനെ(23) സുഹൃത്തായ ദേവിയോട്, രാമവർമൻചിറ, പൂമ്പള്ളിക്കോണം, ശ്രീനിലയത്തിൽ ഗ്രീഷ്മ(22) കഷായത്തിൽ വിഷംകലർത്തി നൽകി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. ഗ്രീഷ്മയും ഷാരോണും പലതവണ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നുള്ള പ്രധാന വിവരങ്ങളും കുറ്റപത്രത്തിലുണ്ട്. ഷാരോണിന് കീടനാശിനി കലർത്തിയ കഷായം നൽകിയത് 2022 ഒക്ടോബർ 14നാണ്. അന്നുരാവിലെ മുതൽ ലൈംഗിക ബന്ധത്തിനായി വീട്ടിലേക്ക് വരാൻ ഗ്രീഷ്മ നിർബന്ധിച്ചെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ തീരുമാനിച്ചുവെന്നും കഷായത്തിൽ വിഷം കലർത്തുകയായിരുന്നുവെന്നും ഗ്രീഷ്മ പോലീസിനോട് സമ്മതിച്ചിരുന്നു. മുന്നൊരുക്കങ്ങൾ നടത്തിക്കൊണ്ടുതന്നെയാണ് ഷാരോണിനെ ഗ്രീഷ്മ കൊലപ്പെടുത്തിയത്. ഗ്രീഷ്മ നൽകിയ വിഷം കലർന്ന കഷായം കഴിച്ച് ഗുരുതരാവസ്ഥയിലായ ഷാരോൺ കഴിഞ്ഞ ഒക്ടോബർ 25-നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ വച്ച് ഷാരോൺ കൊല്ലപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button