
തിരുവനന്തപുരം: നഗരത്തില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിലെ പ്രതി അറസ്റ്റിൽ. തമിഴ്നാട് സ്വദേശി ഷിഹാബുദ്ദീനാണ് ഫോര്‍ട്ട് പൊലീസിന്റെ പിടിയിലായത്. അട്ടക്കുളങ്ങരയില്‍ നടുറോഡില്‍ യുവതിയെ കടന്നുപിടിച്ച കേസിലാണ് അറസ്റ്റ്.
തിങ്കളാഴ്ച അമ്മക്കൊപ്പം വസ്ത്രം വാങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിലെത്തിയ പ്രതി യുവതിയെ കടന്നുപിടിക്കുകയായിരുന്നു. സി.സി ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.
Read Also : ഭിന്നശേഷിക്കാരനെ പെട്രോൾ ബോംബ് എറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതി തൂങ്ങി മരിച്ച നിലയിൽ
സ്വര്‍ണപ്പണിക്കാരനായ പ്രതിയെ ഇയാൾ താമസിക്കുന്ന ചാലയില്‍ നിന്നാണ് ഫോര്‍ട്ട് പൊലീസ് കസ്റ്റഡിയിലെടുത്തത്. അതിക്രമത്തിനിരയായ പുനലൂര്‍ സ്വദേശിയായ യുവതി പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments