ഇടുക്കി: സംസ്ഥാന സർക്കാറിന്റെ വികസന ക്ഷേമനേട്ടങ്ങളും ജനോപകാരപ്രദമായ പദ്ധതികളും പ്രചരിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദർശന വിപണനമേളയുടെ രണ്ടാം എഡിഷൻ ഇടുക്കി ജില്ലാ മേളയുടെ സ്വാഗത സംഘം ഓഫീസ് തുറന്നു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഓഫീസ് ഉദ്ഘാടനം ചെയ്തു.
Read Also: മണിമല വാഹനാപകടത്തിൽ മരിച്ച യുവാക്കളുടെ വീട്ടിൽ ജോസ് കെ മാണി എംപി എത്തി
സർക്കാർ സേവനങ്ങളും വികസന പദ്ധതികളും ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന വ്യാപകമായി എന്റെ കേരളം പ്രദർശന വിപണന മേള സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സർക്കാർ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ജനങ്ങളെ അറിയിക്കാനും അവർക്ക് മികച്ച സേവനം നൽകാനും കഴിയുന്ന സ്റ്റാളുകൾ തയ്യാറാക്കാൻ എല്ലാ വകുപ്പുകളും ശ്രദ്ധിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
ചടങ്ങിൽ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.വി വർഗീസ്, എ ഡി എം ഷൈജു പി ജേക്കബ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജി എസ് വിനോദ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ, വാഴത്തോപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് പോൾ, സി പി ഐ ജില്ലാ സെക്രട്ടറി കെ സലീംകുമാർ, സി പി ഐ മുൻ ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ, ഷിജോ തടത്തിൽ, ജോസ് കുഴിക്കണ്ടം, പി കെ ജയൻ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു. ഉദ്ഘാടനത്തിന് മുന്നോടിയായി വ്യാപാരഭവനിൽ സംഘാടക സമിതി യോഗം ചേർന്ന് പ്രദർശനമേളയുടെ ഒരുക്കങ്ങൾ വിലയിരുത്തി.
Post Your Comments