കാസർഗോഡ്: ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ് ആത്മഹത്യ ചെയ്തു. കാസർഗോഡ് ബോവിക്കാനത്താണ് സംഭവം. മുതലപ്പാറ ജബരിക്കുളത്ത് മണി ആണ് മരിച്ചത്. 43 വയസായിരുന്നു.
ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച ശേഷമാണ് മണി ആത്മഹത്യ ചെയ്തത്. മണി സ്ഥിരമായി മദ്യപിക്കുമായിരുന്നു. ഇതിനെച്ചൊല്ലിയുണ്ടായ വഴക്കിനിടെയാണ് ഇയാൾ ഭാര്യ സുഗന്ധിയെ വെട്ടിപ്പരിക്കേൽപ്പിച്ചത്. മംഗലാപുരം ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് സുഗന്ധി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് വ്യക്തമാക്കി.
Post Your Comments