Latest NewsKeralaNews

സന്തോഷവും സമൃദ്ധിയും സാമൂഹികമായ ഒരുമയും നൽകി ധന്യരാക്കട്ടെ: വിഷു ആശംസകൾ നേർന്ന് ഗവർണർ

തിരുവനന്തപുരം: ജനങ്ങൾക്ക് വിഷു ആശംസകൾ നേർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എല്ലാ മലയാളികൾക്കും വിഷു ആശംസകൾ നേരുന്നു. ലോകമെമ്പാടുമുള്ള കേരളീയർക്ക് തന്റെ ഹാർദമായ വിഷു ആശംസകൾ. ഐശ്വര്യത്തിന്റെ പ്രതീകമായ വിഷു വരുംവർഷത്തിലുടനീളം സന്തോഷവും സമൃദ്ധിയും സാമൂഹികമായ ഒരുമയും നൽകി നമ്മെ ധന്യരാക്കട്ടെയെന്ന് ഗവർണർ വ്യക്തമാക്കി.

Read Also: പഠനത്തോടൊപ്പം ജോലി ഉടൻ കേരളത്തിലും: വിദേശത്തേക്കു വിദ്യാർഥികൾ പോകുന്നതിൽ ഉത്കണ്ഠ വേണ്ടെന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയനും ജനങ്ങൾക്ക് വിഷു ആശംസകൾ നേർന്നു. സമ്പന്നമായ നമ്മുടെ കാർഷിക സംസ്‌കാരത്തിന്റെ ഓർമ്മപ്പെടുത്തലാണ് വിഷു. ഐശ്വര്യപൂർണ്ണമായ നല്ലൊരു നാളയെ വരവേൽക്കുന്നതിനുള്ള വിഷു ആഘോഷങ്ങളിൽ മലയാളികൾ ഒത്തൊരുമയോടെ പങ്കെടുക്കുകയാണ്. ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാർഷിക സംസ്‌കാരത്തെ തിരിച്ചുപിടിക്കേണ്ടതുണ്ട്. ഈ വർഷത്തെ വിഷുവിന്റെ സന്ദേശം അതിനുള്ള ശക്തി പകരട്ടെയെന്ന് അദ്ദേഹം പറഞ്ഞു.

ഒത്തൊരുമയുടെ സന്ദേശം വിളിച്ചോതുന്നതാണ് ഏതൊരാഘോഷവും. വർഗ്ഗീയതയും വിഭാഗീയതയും പറഞ്ഞു നമ്മെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന പ്രതിലോമശക്തികളെ കരുതിയിരിക്കേണ്ടതുണ്ട്. ഉന്നതമായ മനുഷ്യസ്‌നേഹത്തിലൂന്നിയ ഐക്യം കൊണ്ട് ഈ ശക്തികൾക്ക് മറുപടി നൽകാൻ നമുക്ക് സാധിക്കണം. സമത്വവും സാഹോദര്യവും പുലരുന്ന നല്ലകാലത്തെ വരവേൽക്കാൻ നമുക്കൊരുമിച്ചു നിൽക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Read Also: ശാരീരിക ബന്ധത്തിൽ സ്ത്രീ ആഗ്രഹിക്കുന്നതെന്തെന്ന് അറിയുമോ? അതറിഞ്ഞില്ലെങ്കിൽ സ്ത്രീ സെക്‌സിനെ പൂർണ്ണമായും ഒഴിവാക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button