Latest NewsKeralaNews

കരിപ്പൂർ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 58 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 58   ലക്ഷം രൂപയുടെ   സ്വർണം പോലീസ് പിടികൂടി. ഷാര്‍ജയില്‍ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കണ്ണൂര്‍ സ്വദേശി ഉദയ് പ്രകാശ് (30) ആണ് പിടിയിലായത്.

957.2  ഗ്രാം സ്വര്‍ണ്ണവുമായി വന്ന ഇയാൾ വിമാനത്താവളത്തിലെ പരിശോധന മറികടന്ന് പുറത്തെത്തിയെങ്കിലും വിമാനത്താവളത്തിന് പുറത്ത് വച്ച് പൊലീസ് സംഘം നടത്തിയ പരിശോധനയിൽ ഇയാൾ പിടിയിലാവുകയായിരുന്നു.

അതേസമയം കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് കല്ലൂരാവിയിൽ കുഴൽപ്പണം പിടികൂടി. സ്കൂട്ടറിൽ കൊണ്ടുപോവുകയായിരുന്ന 67 ലക്ഷം രൂപയാണ് പൊലീസ് സംഘം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട് പുഞ്ചാവി സ്വദേശി ഹാരിസിനെ പൊലീസ് അറസ്‌റ്റ്‌ ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button