ദോഹ: രാജ്യത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി ഖത്തർ. വെള്ളി, ശനി ദിവസങ്ങളിൽ രാജ്യത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുള്ളത്. ഏതാനും ഇടങ്ങളിൽ ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു. കടൽ പ്രക്ഷുബ്ധമാകാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
വെള്ളി, ശനി ദിനങ്ങളിൽ ഖത്തറിൽ ശക്തമായ കാറ്റ് മൂലം അന്തരീക്ഷത്തിൽ പൊടി ഉയരാനിടയുണ്ടെന്നും, ഇത് കാഴ്ച്ച മറയാനിടയാക്കുമെന്നും കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നു.
Post Your Comments