KeralaLatest NewsNews

സ്വർണ്ണം വാങ്ങി ഓൺലൈനായി പണമടച്ചെന്ന് കബളിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മലപ്പുറം: ഓൺലൈനായി പണമടച്ചെന്ന് കാണിച്ച് സ്വർണ്ണം വാങ്ങി മുങ്ങിയ കേസിൽ യുവാവ് അറസ്റ്റില്‍. അരീക്കോട് കുഴിമണ്ണ സ്വദേശി പാലക്ക പറമ്പിൽ വീട്ടിൽ ശബീറലി (30)യെ ആണ്  തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്.

ചെമ്മാട് പരപ്പനങ്ങാടി റോഡിലെ ഒരു ജ്വല്ലറിയിൽ പതിനൊന്നര പവൻ സ്വര്‍ണ്ണമാണ് ഇയാള്‍ വാങ്ങിയത്. ജ്വല്ലറിയിൽ നിന്നും സ്വർണ്ണം വാങ്ങിയ ശേഷം എൻഇഎഫ്ടി വഴി പണം അടച്ചതായി കാണിച്ച് ഇയാൾ സ്വര്‍ണ്ണം കൊണ്ട് പോവുകയായിരുന്നു. എന്നാൽ, പിന്നീടുള്ള പരിശോധനയിൽ പണം എത്തിയിട്ടില്ല എന്ന് മനസ്സിലായി. ജ്വല്ലറി ഉടമ പൊലീസിൽ പരാതി നൽകുകയായിരുന്നു.

സിസിടിവിയിൽ കാറിന്റെ നമ്പർ കണ്ടെത്തുകയും തുടർന്ന് പൊലീസ് അന്വേഷണത്തിൽ കോഴിക്കോട് വച്ച് ഇയാളെ പിടികൂടുകയും ചെയ്തു. ഇതിന് മുമ്പും വേങ്ങരയിൽ ഒരു ജ്വല്ലറിയിലെ സമാനമായ രീതിയിലുള്ള തട്ടിപ്പ് നടത്തിയതായി പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button