KeralaLatest NewsNews

വിഷു ആഘോഷങ്ങൾ: കൊച്ചിയിൽ പടക്കം പൊട്ടിക്കരുതെന്ന് നിർദ്ദേശം

കൊച്ചി: വിഷു ആഘോങ്ങളുടെ ഭാഗമായി കൊച്ചിയിൽ പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. രാത്രി 10 മുതൽ രാവിലെ 6 മണിവരെയാണ് പടക്കം പൊട്ടിക്കുന്നതിനാണ് നിയന്ത്രണമുള്ളത്. നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. എറണാകുളം സിറ്റി പോലീസ് കമ്മീഷണറാണ് ഇക്കാര്യം വ്യക്തമാക്കിയത്. പടക്കം പൊട്ടിക്കുന്നതിലൂടെയുള്ള പുക ഏറെ നേരം അന്തരീക്ഷത്തിൽ തങ്ങിനിൽക്കും. അതുകൊണ്ടാണ് രാത്രി വൈകിയുള്ള പടക്കം പൊട്ടിക്കൽ നിയന്ത്രിക്കാൻ തീരുമാനിച്ചതെന്നും എറണാകുളം സിറ്റി പോലീസ് കമ്മീഷണർ വ്യക്തമാക്കി.

Read Also: ദേശീയ വിദ്യാഭ്യാസ നയം: ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദ് ബോസിനെതിരെ എസ്എഫ്‌ഐ പ്രതിഷേധം

കൊച്ചിയിലെ വായുമലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയത്. വിഷുവിന് വീടുകളിൽ പടക്കം പൊട്ടിക്കുന്നത് സാധാരണയാണ്. ബ്രഹ്മപുരം മാലിന്യ പ്ലാന്റിന് തീപിടിച്ചതിനെ തുടർന്ന് ഉണ്ടായ വിഷപ്പുക ദിവസങ്ങളോളം ജനജീവിതം ബുദ്ധിമുട്ടിലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ നിർദ്ദേശം.

Read Also: തിരുവനന്തപുരം നഗരത്തില്‍ പട്ടാപ്പകല്‍ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം: 27കാരന്‍ അറസ്റ്റില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button