IdukkiKeralaNattuvarthaLatest NewsNews

20 കി​ലോ ച​ന്ദ​ന​വു​മാ​യി ര​ണ്ടുപേ​ർ അറസ്റ്റിൽ

വ​ണ്ടി​പ്പെ​രി​യാ​ർ ക​റു​പ്പുപാ​ലം സ്വ​ദേ​ശി​ക​ളാ​യ ബി​ജു കു​മാ​ര​ൻ, ച​ന്ദ്ര​ബോ​സ് വേ​ലാ​യു​ധ​ൻ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്

ക​ട്ട​പ്പ​ന: 20 കി​ലോ ച​ന്ദ​ന​വു​മാ​യി ര​ണ്ടുപേ​ർ അറസ്റ്റിൽ. വ​ണ്ടി​പ്പെ​രി​യാ​ർ നെ​ല്ലി​മ​ല എ​സ്റ്റേ​റ്റി​ൽ നി​ന്ന് മ​ര​ങ്ങ​ൾ മു​റി​ച്ച് ക​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​ർ വ​ന​പാ​ല​ക​രു​ടെ പി​ടി​യി​ലാ​യ​ത്. വ​ണ്ടി​പ്പെ​രി​യാ​ർ ക​റു​പ്പുപാ​ലം സ്വ​ദേ​ശി​ക​ളാ​യ ബി​ജു കു​മാ​ര​ൻ, ച​ന്ദ്ര​ബോ​സ് വേ​ലാ​യു​ധ​ൻ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

Read Also : ബൈക്ക് യാത്രക്കാരനെ കാറിടിച്ച് വീഴ്ത്തി 26 ലക്ഷം കവർന്ന സംഭവം: രണ്ട് പേർ അറസ്റ്റിൽ

തേ​ക്ക​ടി റെ​യി​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ എ. ​അ​നി​ൽ​കു​മാ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​ണ്ടി​പ്പെ​രി​യാ​ർ ഭാ​ഗ​ങ്ങ​ളി​ൽ പട്രോ​ളിംഗ് ശ​ക്ത​മാ​ക്കി​യി​രു​ന്നു.

Read Also : പിന്നോക്ക വിഭാഗത്തെ അധിക്ഷേപിച്ച സംഭവം: സൂറത്ത് കോടതിയിൽ രാഹുൽ സമർപ്പിച്ച അപ്പീൽ ഇന്ന് പരിഗണിക്കും

​സെ​ക്‌ഷ‌​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ വി.​എ​സ്. മ​നോ​ജ്, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ബി.​കെ. മ​ഞ്ചേ​ഷ്, ആ​ദ​ർ​ശ് വി.​ നാ​യ​ർ, ഫോ​റ​സ്റ്റ് വാ​ച്ച​ർ​മാ​രാ​യ ഷൈ​ജു​മോ​ൻ, അ​ലി​യാ​ർ, കാ​ർ​ത്തി​ക് തു​ട​ങ്ങി​യ​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button