തൃശൂർ: കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സീലിങ് തകർന്ന് വീണ് ഡോക്ടർക്കും രോഗിയ്ക്കും പരുക്ക്. കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ മെറിനും മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയ്ക്കുമാണ് പരിക്കേറ്റത്.
തൃശൂർ പഴുന്നാന ചെമ്മന്തിട്ടയിൽ ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം. കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ ഉള്ളപ്പോഴായിരുന്നു സീലിങ് അടർന്ന് വീണത്.
Read Also : ഗുണ്ടാ നേതാവ് ആതിഖ് അഹമ്മദിന്റെ മകൻ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
ഒ.പി സമയത്താണ് അപകടം നടന്നത്. ഒ.പി സമയമായതിനാൽ രോഗികളുടെ തിരക്കുണ്ടായിരുന്നു. വലിയ ശബ്ദം കേട്ട് രോഗികളിൽ പലരും പുറത്തേക്ക് ഇറങ്ങിയോടുകയായിരുന്നു.
Read Also : ഇന്ത്യ ബ്രൈറ്റ് സ്‌പോട്ട്, രാജ്യത്ത് തൊഴിലവസരങ്ങള്‍ കുത്തനെ ഉയര്‍ന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി
ആറു മാസം മുമ്പാണ് നിർമ്മിതി കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്. രണ്ട് നിലകളിലെ സീലിങ്ങും തകർന്ന് വീണിട്ടുണ്ട്.
Post Your Comments