ഡൽഹി: അബ്ദുള്‍ നാസര്‍ മദനിയെ കേരളത്തിലേക്ക് പോകാന്‍ അനുവദിക്കരുതെന്ന് കര്‍ണാടക ഭീകര വിരുദ്ധ സെല്‍. രാജ്യത്തിന്റെ സുരക്ഷയെയും അഖണ്ഡതയെയും ബാധിക്കുന്ന കേസിലെ പ്രതിയാണ് മദനിയെന്നും അത് കൊണ്ട് തന്നെ ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കരുതെന്നും സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്ങ്മൂലത്തില്‍ കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി.
നേരത്തെ മദനിക്ക് കേരളത്തിലേക്ക് പോകാന്‍ അനുമതി നല്‍കിക്കൂടെ എന്ന് സുപ്രീംകോടതി ആരാഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് കര്‍ണാടക സര്‍ക്കാര്‍ സത്യവാങ്ങ്മൂലം ഫയല്‍ ചെയ്തത്.
ജാമ്യവ്യവസ്ഥയില്‍ ഇളവനുവദിച്ചാല്‍ മദനി ഒളിവില്‍ പോകാന്‍ സാദ്ധ്യതയുണ്ട്. മാത്രമല്ല കേസില്‍ ഇനിയും ആറ് പ്രതികളെ പിടികിട്ടാനുണ്ട്. ഇവര്‍ മദനിയുമായി ബന്ധപ്പെടുകയും വിവരങ്ങള്‍ ശേഖരിക്കുകയും സാക്ഷികളെ ഭീഷണിപ്പെടുത്തുകയും ചെയ്യാന്‍ സാദ്ധ്യതയുണ്ടെന്നും കര്‍ണാടക ഭീകരവിരുദ്ധ സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഡോ. സുമീത് നല്‍കിയ സത്യവാങ്ങ്മൂലത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
Post Your Comments