Latest NewsNewsIndia

ക്ഷേമ പെൻഷനുകളിലെ കേന്ദ്ര വിഹിതം ഇനി ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ നേരിട്ടെത്തും, പുതിയ പ്രഖ്യാപനവുമായി മോദി സർക്കാർ

വാർദ്ധക്യ, ഭിന്നശേഷി, വിധവ പെൻഷനുകളുടെ കേന്ദ്ര വിഹിതമാണ് കേന്ദ്ര സർക്കാർ നേരിട്ട് നൽകുക

രാജ്യത്ത് ക്ഷേമ പെൻഷനുകളിലെ കേന്ദ്രത്തിന്റെ വിഹിതം ഇനി മുതൽ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നൽകാനൊരുങ്ങി കേന്ദ്ര സർക്കാർ. നിലവിൽ, സംസ്ഥാനങ്ങൾ മുഖേനയാണ് കേന്ദ്രത്തിന്റെ വിഹിതം നൽകിയിരുന്നത്. എന്നാൽ, പുതിയ സാമ്പത്തിക വർഷമായ ഏപ്രിൽ 1 മുതൽ കേന്ദ്രത്തിന്റെ വിഹിതം അക്കൗണ്ടിലേക്ക് നേരിട്ട് എത്തുന്നതാണ്. വാർദ്ധക്യ, ഭിന്നശേഷി, വിധവ പെൻഷനുകളുടെ കേന്ദ്ര വിഹിതമാണ് കേന്ദ്ര സർക്കാർ നേരിട്ട് നൽകുക.

സാധാരണയായി സംസ്ഥാന സർക്കാർ രണ്ടോ മൂന്നോ മാസം കൂടുമ്പോഴാണ് പെൻഷൻ തുക ഒരുമിച്ച് നൽകുന്നത്. ഗുണഭോക്താക്കൾക്ക് 1,600 രൂപ സംസ്ഥാന സർക്കാർ നൽകുകയും, പിന്നീട് കേന്ദ്ര വിഹിതം വാങ്ങുകയുമാണ് ചെയ്തിരുന്നത്. എന്നാൽ, ഇനി മുതൽ കേരളത്തിലെ ഉപഭോക്താക്കൾക്ക് 1,600 രൂപ ഒരുമിച്ച് ലഭിക്കില്ല. പകരം കേരളവും കേന്ദ്രവും പണം രണ്ടായി നിക്ഷേപിക്കുന്നതാണ്. അതേസമയം, കേന്ദ്ര സർക്കാറിന്റെ പുതിയ തീരുമാനത്തിൽ സംസ്ഥാന സർക്കാർ എതിർപ്പ് അറിയിച്ചിട്ടുണ്ട്.

Also Read: സിപിഎം ക്രിസ്ത്യൻ സഭകളെ അവഹേളിക്കുന്നത് അവസാനിപ്പിക്കണം: കെ സുരേന്ദ്രൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button