Latest NewsIndiaNews

പിന്നോക്ക വിഭാഗത്തെ അധിക്ഷേപിച്ച സംഭവം: സൂറത്ത് കോടതിയിൽ രാഹുൽ സമർപ്പിച്ച അപ്പീൽ ഇന്ന് പരിഗണിക്കും

കുറ്റക്കാരൻ എന്ന വിധിക്ക് സ്റ്റേ ലഭിച്ചാൽ മാത്രമാണ് നഷ്ടമായ എംപി സ്ഥാനം രാഹുൽ ഗാന്ധിക്ക് തിരികെ ലഭിക്കുക

പിന്നോക്ക സമുദായത്തെ അപകീർത്തിപ്പെടുത്തിയ കേസിൽ രാഹുൽ ഗാന്ധി സമർപ്പിച്ച അപ്പീൽ ഇന്ന് സൂറത്ത് സെഷൻസ് കോടതി പരിഗണിക്കും. നേരത്തെ കേസിൽ രണ്ട് വർഷം തടവ് ശിക്ഷ മജിസ്ട്രേറ്റ് കോടതി വിധിച്ചിരുന്നു. എന്നാൽ, വിധി നടപ്പാക്കുന്നത് സൂറത്ത് സെഷൻസ് കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. കുറ്റക്കാരൻ എന്ന വിധിക്ക് സ്റ്റേ ലഭിച്ചാൽ മാത്രമാണ് നഷ്ടമായ എംപി സ്ഥാനം രാഹുൽ ഗാന്ധിക്ക് തിരികെ ലഭിക്കുക. അതിനാൽ, സൂറത്ത് കോടതിയുടെ ഇന്നത്തെ വിധി രാഹുൽ ഗാന്ധിക്ക് നിർണായകമാണ്.

2019-ൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കർണാടകയിലെ കോലാറിൽ നടന്ന റാലിയിലാണ് മോദി സമുദായത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ രാഹുൽ ഗാന്ധി പ്രസംഗം നടത്തിയത്. മോദി സമുദായത്തെ അധിക്ഷേപിച്ച സംഭവത്തെ തുടർന്ന് സൂറത്ത് കോടതിയുടെ വിധിയിൽ രാഹുലിന്റെ ലോക്സഭ അംഗത്വം റദ്ദാക്കിയിരുന്നു. ഐപിസി 499, 500 വകുപ്പുകൾ ചുമത്തിയാണ് വിധി പ്രഖ്യാപിച്ചത്. ലോക്സഭ അംഗത്വത്തിൽ നിന്നും അയോഗ്യനാക്കിയതിന് പുറമേ, രണ്ട് വർഷത്തെ തടവ് ശിക്ഷയ്ക്കും സൂറത്ത് കോടതി വിധിച്ചിരുന്നു.

Also Read: പീ​ഡ​നം, ന​ഗ്ന​ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി ല​ക്ഷ​ങ്ങ​ൾ ത​ട്ടി​ : യുവാവ് അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button