Latest NewsKeralaNews

ടിക്കറ്റ് നിരക്കിൽ പുതിയ ഇളവുകളുമായി കെഎസ്ആർടിസി, കൂടുതൽ വിവരങ്ങൾ അറിയാം

ടേക്ക് ഓവർ ബസുകൾക്ക് 30 ശതമാനം വരെയാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്

സംസ്ഥാനത്ത് ടിക്കറ്റുകളിൽ ഇളവുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി. സ്വകാര്യ ബസുകളുടെ അനധികൃത യാത്ര നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ടിക്കറ്റ് നിരക്കിൽ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 140 കിലോമീറ്ററിന് മുകളിൽ പുതുതായി ആരംഭിച്ച ടേക്ക് ഓവർ ബസുകളിൽ യാത്ര ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം ആസ്വദിക്കാൻ സാധിക്കുക. ടേക്ക് ഓവർ ബസുകൾക്ക് 30 ശതമാനം വരെയാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.

യാത്ര ഗുണകരമാക്കുന്നതിന്റെയും, കടുത്ത നഷ്ടം ഒഴിവാക്കുന്നതിന്റെയും ഭാഗമായാണ് 140 കിലോമീറ്ററിന് മുകളിൽ പുതുതായി ടേക്ക് ഓവർ സർവീസുകൾ ആരംഭിച്ചിരിക്കുന്നത്. അതേസമയം, കെഎസ്ആർടിസി ഓപ്പറേറ്റ് ചെയ്തുവരുന്ന ദീർഘദൂര സർവീസുകൾക്കൊപ്പം എല്ലാ നിയമങ്ങളും ലംഘിച്ച് അനധികൃതമായി സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നുണ്ടെന്ന ആക്ഷേപം വലിയ തോതിൽ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ടിക്കറ്റ് നിരക്കുകളിൽ കെഎസ്ആർടിസി ഇളവുകൾ പ്രഖ്യാപിച്ചത്.

Also Read: തമിഴ്​നാട്ടിൽ 45 കേന്ദ്രങ്ങളിൽ ആർഎസ്​എസ്​ റാലി നടത്താൻ പോലീസ്​ അനുമതി

shortlink

Related Articles

Post Your Comments

Related Articles


Back to top button