വിഷു ആഘോഷങ്ങളോട് അനുബന്ധിച്ച് കേരളത്തിൽ നിന്നും സ്പെഷ്യൽ തീവണ്ടികൾ അനുവദിച്ച് കേന്ദ്ര റെയിൽവേ മന്ത്രാലയം. തിരക്കുകൾ കണക്കിലെടുത്താണ് പ്രത്യേക ട്രെയിനുകൾ സർവീസ് നടത്താൻ അനുമതി നൽകിയത്. വിഷു കഴിഞ്ഞു മടങ്ങുന്ന യാത്രക്കാർക്ക് ബെംഗളൂരുവിലേക്കാണ് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചിരിക്കുന്നത്. വേനൽക്കാലം ആരംഭിച്ചതോടെ 217 സ്പെഷ്യൽ ട്രെയിനുകളിലായി 4,010 സർവീസുകൾ ഇതിനോടകം നടത്തുന്നുണ്ട്.
കൊച്ചുവേളി- .എസ്എംവിടി ബെംഗളൂരു സെക്ടറിലാണ് സർവീസ്. ഏപ്രിൽ 16ന് വൈകിട്ട് 5.00 മണിക്ക് കൊച്ചുവേളിയിൽ നിന്നാണ് ട്രെയിൻ പുറപ്പെടുക. ഏപ്രിൽ 17-ന് രാവിലെ 10 മണിക്ക് ബെംഗളൂരുവിൽ എത്തിച്ചേരും. തിരിച്ചുള്ള ട്രെയിൻ അന്നേദിവസം ഉച്ചയ്ക്ക് ഒരു മണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെടുകയും, പിറ്റേദിവസം രാവിലെ 6.50- ന് കൊച്ചുവേളിയിൽ എത്തുന്നതുമാണ്.
Also Read: കന്നുകാലി ചെക്ക്‌പോസ്റ്റിൽ മിന്നൽ പരിശോധന: വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയതായി വിജിലൻസ്
ട്രെയിനുകളുടെ റിസർവേഷൻ ഇന്ന് മുതൽ ആരംഭിച്ചിട്ടുണ്ട്. കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശ്ശൂർ, പാലക്കാട്, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ധർമ്മപുരി, ഹൊസൂർ എന്നീ സ്റ്റോപ്പുകളാണ് സ്പെഷ്യൽ ട്രെയിനിന് അനുവദിച്ചിട്ടുള്ളത്.
Post Your Comments