തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ പരാതി നല്‍കി ഫ്രറ്റേണിറ്റി മൂവ്‌മെന്റ്. മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ സുരേന്ദ്രന്‍ നടത്തിയത് വംശീയ അധിക്ഷേപവും മുസ്ലീം വിരുദ്ധ പരാമര്‍ശവുമാണെന്നും അതിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് ഡിജിപിക്ക് പരാതി നല്‍കിയത്.2023 ഏപ്രില്‍ 23ന് കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് കെ സുരേന്ദ്രന്‍ റിയാസിനെതിരെ പ്രസ്താവന നടത്തിയത്.
മന്ത്രി പിഎ മുഹമ്മദ് റിയാസിന് പിഎഫ്‌ഐ ഉള്‍പ്പെടെയുള്ള നിരോധിത സംഘടനകളുമായി ബന്ധമുണ്ടെന്നും അദ്ദേഹത്തിനെ മന്ത്രിയാക്കിയത് മുസ്ലീം തീവ്രവാദികളുടെ വോട്ട് നേടാനാണെന്നുമായിരുന്നു കെ സുരേന്ദ്രന്‍ പറഞ്ഞത്. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയും മന്ത്രിയുമായിരുന്നിട്ട് പോലും മുസ്ലീമാണെന്ന ഒറ്റ കാരണത്താല്‍ തീവ്രവാദി എന്ന് വിളിക്കുന്നത് ഒരു സമുദായത്തിന് നേരെ വിദ്വേഷം പ്രചരിപ്പിക്കുന്നതും സമൂഹത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്താന്‍ ലക്ഷ്യമിട്ടുള്ളതുമാണെന്ന് പറയുന്നു.
വംശീയപരമായ പ്രസ്താവനകള്‍ നടത്തി ദിവസങ്ങള്‍ കഴിഞ്ഞിട്ടും സര്‍ക്കാരോ ഇടതുപക്ഷ മുന്നണിയോ നിയമനടപടികള്‍ സ്വീകരിക്കാത്ത പശ്ചാത്തലത്തിലാണ് പരാതി നല്‍കിയതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ആദില്‍ അബ്ദുറഹീം പറഞ്ഞു. വിദ്വേഷ പ്രസ്താവന നടത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റിനെതിരെ കേസ് രേഖപ്പെടുത്തി ഉചിതമായി നിയമനടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments