കുടയത്തൂർ: നിയന്ത്രണം വിട്ട പിക്കപ്പ് ജീപ്പിടിച്ച് തകർന്ന വൈദ്യുതി പോസ്റ്റ് റോഡിലേക്ക് വീണു. യുവതിയും രണ്ടുമക്കളും സഞ്ചരിച്ച സ്കൂട്ടറിനു മുന്നിലേക്കാണ് പോസ്റ്റ് വീണത്. ഇവർ തലനാരിഴയ്ക്കാണ് വൻ ദുരന്തത്തിൽ നിന്ന് ഒഴിവായത്.
ഇന്നലെ വൈകുന്നേരം 6.30-ഓടെ കുടയത്തൂർ ജംഗ്ഷനു സമീപമായിരുന്നു അപകടം നടന്നത്. സ്കൂട്ടറിലുണ്ടായിരുന്നത് കോളപ്ര സ്വദേശി ലിറ്റയും രണ്ടുമക്കളുമായിരുന്നു.
Read Also : പിന്നോക്ക വിഭാഗത്തെ അധിക്ഷേപിച്ച സംഭവം: സൂറത്ത് കോടതിയിൽ രാഹുൽ സമർപ്പിച്ച അപ്പീൽ ഇന്ന് പരിഗണിക്കും
അപകടത്തിൽ ലിറ്റയ്ക്ക് നേരിയ പരിക്കേറ്റെങ്കിലും കുട്ടികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തുടർന്ന്, ലിറ്റയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്നു ഈ ഭാഗത്ത് വൈദ്യുതി വിതരണം ഒരു മണിക്കൂർ തടസപ്പെട്ടു.
കാഞ്ഞാർ എസ്ഐ ജിബിൻ തോമസിന്റെ നേതൃത്വത്തിൽ പൊലീസെത്തിയാണ് മേൽനടപടികൾ സ്വീകരിച്ചത്.
Post Your Comments