Latest NewsNewsIndia

ബിജെപി കോടതികളിൽ വിശ്വസിക്കുന്നില്ല: പ്രതികൾ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലെന്ന് അഖിലേഷ് യാദവ്

ഡൽഹി: ബിജെപി കോടതികളിൽ വിശ്വസിക്കുന്നില്ലെന്ന് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. യഥാർത്ഥ വിഷയങ്ങളിൽ നിന്ന് വഴി തിരിക്കാനുള്ള വ്യാജ ഏറ്റുമുട്ടലാണ് പ്രതികളുടെ ഏറ്റുമുട്ടൽ കൊലപാതകങ്ങളെന്ന് അഖിലേഷ് യാദവ് പറഞ്ഞു. യുപിയിൽ ഗുണ്ടാത്തലവൻ ആദിക് അ​ഹമ്മദിന്റെ മകൻ അസദ് അഹമ്മദ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു അഖിലേഷ് യാദവ്.

ഏറ്റുമുട്ടലിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അധികാരത്തിന് തെറ്റും ശരിയും തീരുമാനിക്കാൻ അവകാശമില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു. യുപിയിൽ എംഎൽഎ വധക്കേസിലെ സാക്ഷിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും ​ഗുണ്ടാത്തലവനുമായ ആദിക് അ​ഹമ്മദിന്റെ മകൻ അസദ് അഹമ്മദ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. യുപി എസ്ടിഎഫുമായുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ഒളിവിൽ കഴിയുകയായിരുന്ന അസദ് അഹമ്മദ് കൊല്ലപ്പട്ടത്.

കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സീലിങ് തകർന്ന് വീണ് ഡോക്ടർക്കും രോഗിയ്ക്കും പരിക്ക് : സംഭവം തൃശൂരിൽ

അസദിനെ കൂടാതെ കേസിലെ മറ്റൊരു പ്രതി ഗുലാമും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിൽ പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് യുപി സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. അസദിനെ ജീവനോടേ പിടികൂടാൻ ശ്രമിച്ചെങ്കിലും പോലീസിനെ ആക്രമിക്കുകയായിരുന്നുവെന്ന് യുപി എസ്ടിഎഫ് വ്യക്തമാക്കി. അസദിൽ നിന്ന് വിദേശ നിർമ്മിത തോക്കുകളും പിടികൂടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button