![](/wp-content/uploads/2022/01/jail.jpg)
വൈപ്പിൻ: നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി. ഞാറക്കൽ പള്ളിപ്പറമ്പിൽ ജിനോ ജേക്കബി(33)നെയാണ് ആറു മാസത്തേക്ക് നാടുകടത്തിയത്.
ഞാറയ്ക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതക ശ്രമം, കവർച്ച, മയക്കുമരുന്ന് തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് യുവാവ്. റൂറൽ ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റേഞ്ച് ഡിഐജി ഡോ. എ. ശ്രീനിവാസാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഞാറയ്ക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത വാഹന മോഷണക്കേസിലും, കഞ്ചാവ് ഓയിൽ കൈവശംവച്ച കേസിലും പ്രതിയായതോടെയാണ് കാപ്പ ചുമത്തി നാടുകടത്തിയത്.
അതേസമയം, ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി ജില്ലയിൽ ഇതിനോടകം കാപ്പ ചുമത്തി 51 പേരെ നാടുകടത്തിയിട്ടുണ്ട്. 72 പേരെ ജയിലിലടച്ചു.
Post Your Comments