ErnakulamNattuvarthaLatest NewsKeralaNews

എം​ഡി​എം​എ​യു​മാ​യി യു​വാ​ക്ക​ള്‍ അറസ്റ്റിൽ

കാ​സ​ര്‍​​ഗോഡ് ക​ടം​കു​ളം ചെ​റു​വ​ത്തൂ​ര്‍ ന​വാ​സ് (30), ക​ണ്ണൂ​ര്‍ പ​യ്യ​ന്നൂ​ര്‍ മു​ണ്ടേ​ല്‍ ജി​തേ​ഷ് (26) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

കൊ​ച്ചി: മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ എം​ഡി​എം​എ​യു​മാ​യി യു​വാ​ക്ക​ള്‍ പൊലീസ് പി​ടി​യി​ല്‍. കാ​സ​ര്‍​​ഗോഡ് ക​ടം​കു​ളം ചെ​റു​വ​ത്തൂ​ര്‍ ന​വാ​സ് (30), ക​ണ്ണൂ​ര്‍ പ​യ്യ​ന്നൂ​ര്‍ മു​ണ്ടേ​ല്‍ ജി​തേ​ഷ് (26) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്.

നോ​ര്‍​ത്ത് പൊ​ലീ​സ് നോ​ര്‍​ത്ത് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​ന് സ​മീ​പ​ത്തു​ള്ള ഹോ​ട്ട​ലി​ല്‍ നി​ന്നാണ് ഇവരെ മ​യ​ക്കു​മ​രു​ന്നു​മാ​യി പി​ടി​കൂ​ടി​യ​ത്. ഇ​വ​രു​ടെ പ​ക്ക​ല്‍ നി​ന്നും 13.14 ഗ്രാം ​എം​ഡി​എം​എ പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തിട്ടുണ്ട്.

Read Also : രാഹുൽ വിദേശത്ത് പോകുമ്പോൾ ഇന്ത്യൻ സെക്യുരിറ്റി ഒഴിവാക്കുന്നതിന്റെ രഹസ്യമെന്ത്? ഗുലാംനബിയുടെ വാക്കുകൾ ഏറ്റെടുത്ത് ബിജെപി

ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ച്ചു വി​ല്പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ല്‍​പെ​ട്ട ഇ​വ​രെ ആ​ഴ്ച​ക​ളാ​യി പൊലീ​സ് നി​രീ​ക്ഷി​ച്ച് വ​രി​ക​യാ​യി​രു​ന്നു. ബ​സ് മാ​ര്‍​ഗം ന​വാ​സ് എം​ഡി​എം​എ കൊ​ച്ചി​യി​ലെ​ത്തി​ക്കു​മ്പോ​ള്‍ അ​ത് ഇ​വി​ടെ ചെ​റി​യ അ​ള​വി​ല്‍ ആ​ക്കി വി​ല്‍​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന​ത് ജി​തേ​ഷാ​ണ്.

കൊ​ച്ചി സി​റ്റി പൊലീ​സ് ക​മ്മീ​ഷ​ണ​ര്‍ സേ​തു​രാ​മ​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ എ​റ​ണാ​കു​ളം ടൗ​ണ്‍ നോ​ര്‍​ത്ത് പൊ​ലീ​സും കൊ​ച്ചി​സി​റ്റി യോ​ദ്ധാ​വ് സ്‌​ക്വാ​ഡും സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യ​ത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button