കണ്ണൂർ: ബന്ധുവിന്റെ വീട്ടിലെ പെയിന്റിംഗ് ജോലിക്കിടെ കടന്നൽ കുത്തേറ്റ് യുവാവ് മരിച്ചു. കാസർഗോഡ് ചിറ്റാരിക്കൽ കമ്പല്ലൂർ സ്വദേശിയായ ബിറ്റോ ജോസഫ് (35) ആണ് മരിച്ചത്.
Read Also : മയക്കുമരുന്ന് കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും മയക്കുമരുന്നുമായി പിടിയിൽ
ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. ചിറ്റാരിക്കൽ ഗ്രാമത്തിലെ ആയന്നൂർ ശിവ ക്ഷേത്രത്തിന് സമീപത്തുള്ള പ്ലാത്തോട്ടത്തിൽ ടോമിയുടെ വീട്ടിലായിരുന്നു ദുരന്തം സംഭവിച്ചത്. ഇവിടെ പെയിന്റിംഗ് പണിയെടുക്കുന്നതിനിടെയാണ് ടോമിയുടെ ബന്ധുവായ ബിറ്റോ ജോസഫിന് കടന്നൽ കുത്തേറ്റത്.
ഉടൻ തന്നെ പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.
Post Your Comments