കൊച്ചി: യുവാവിനെ നഗ്നനാക്കി മര്‍ദിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത അഞ്ചംഗസംഘം പൊലീസ് പിടിയിൽ. മുളവുകാട് പൊന്നാരിമംഗലത്ത് വാടകയ്ക്കു താമസിക്കുന്ന തമിഴ്നാട് തെങ്കാശി സ്വദേശിനി അഞ്ജു (28), സഹോദരി പാലാരിവട്ടം തുരുത്തുമേല്‍ മേരി (22), ഇവരുടെ സുഹൃത്തുക്കളായ വെണ്ണല പൂത്തൊളിപ്പറമ്പില് ആഷിഖ് (26), ഭാര്യ ഷഹാന (23), മട്ടാഞ്ചേരി ജന്മപറമ്പില്‍ അരുണ്‍ (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മുളവുകാട് പൊലീസ് ആണ് ഇവരെ പിടികൂടിയത്.
Read Also : പിന്നോക്ക വിഭാഗത്തെ അധിക്ഷേപിച്ച സംഭവം: പട്ന കോടതിയിൽ രാഹുൽ ഗാന്ധി ഇന്ന് നേരിട്ട് ഹാജരാകില്ല
അഞ്ജു കാക്കനാട് പള്ളിയില്‍വച്ച് പരിചയപ്പെട്ട തമ്മനത്തുള്ള യുവാവിനെയാണ് സ്നേഹം നടിച്ച് മുളവുകാട് പൊന്നാരിമംഗലത്തെ വാടക വീട്ടില്‍ വിളിച്ചുവരുത്തി നഗ്നനാക്കി മര്‍ദ്ദിച്ചത്. കൂടാതെ, ഇയാളുടെ നഗ്ന വീഡിയോ പകര്‍ത്തുകയും പണവും മൊബൈല്‍ ഫോണും എടിഎം കാര്‍ഡും തട്ടിയെടുക്കുകയും ചെയ്തു. പിന്നീട് വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി കൂടുതല്‍ പണം ആവശ്യപ്പെട്ടതോടെയാണ് യുവാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന്, നടത്തിയ അന്വേഷണത്തില്‍ ആണ് പ്രതികള്‍ പിടിയിലായത്. മുളവുകാട് പൊലീസ് ഇന്‍സ്പെക്ടര്‍ പി.എസ്. മഞ്ജിത് ലാല്‍, എസ്ഐ എൻ.ജെ. സുനേഖ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Post Your Comments