Latest NewsNewsInternational

ഇന്ത്യയിലേത് കര്‍ശന നിയമങ്ങള്‍, ആ രാജ്യത്തിന്റെ നിയമങ്ങള്‍ മറികടക്കാന്‍ എളുപ്പമല്ല: ബിബിസിയോട് നയം വ്യക്തമാക്കി മസ്‌ക്

മോദിയുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി ട്വിറ്ററില്‍ നിന്ന് നീക്കം ചെയ്തത് എന്തിനെന്ന് ബിബിസി: ഇന്ത്യയിലേത് കര്‍ശന നിയമങ്ങള്‍, ആ രാജ്യത്തിന്റെ നിയമങ്ങള്‍ മറികടക്കാന്‍ എളുപ്പമല്ലെന്ന് മസ്‌ക്

വാഷിംഗ്ടണ്‍ : ഇന്ത്യയിലെ സോഷ്യല്‍ മീഡിയ നിയമങ്ങള്‍ വളരെ കര്‍ശനമാണെന്ന് ചൂണ്ടിക്കാട്ടി ട്വിറ്റര്‍ ഉടമയും ലോക കോടീശ്വരനുമായ ഇലോണ്‍ മസ്‌ക്. തങ്ങള്‍ക്ക് ഇന്ത്യയുടെ നിയമങ്ങള്‍ക്കപ്പുറത്തേക്ക് പോകാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബന്ധപ്പെട്ട ഡോക്യുമെന്ററിയെ കുറിച്ചുള്ള ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു മസ്‌ക് . ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങള്‍ നീക്കിയത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും ബിബിസിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

Read Also: ബിഷപ്പ് ദയവായി കൊലയാളികളുടെ വക്കാലത്ത് ഒഴിയണം: എം സ്വരാജ്

‘എനിക്ക് ഈ പ്രത്യേക സാഹചര്യത്തെക്കുറിച്ച് അറിയില്ല സൈറ്റ് ചില ഉള്ളടക്കങ്ങള്‍ നീക്കം ചെയ്‌തോ എന്ന് ബിബിസി ചോദിച്ചപ്പോള്‍, ഇന്ത്യന്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശം അനുസരിക്കാതെ കഴിയില്ലെന്നാണ് മസ്‌ക് പറഞ്ഞത്.

‘സോഷ്യല്‍ മീഡിയയില്‍ ഇന്ത്യയിലെ നിയമങ്ങള്‍ വളരെ കര്‍ശനമാണ്, ഞങ്ങള്‍ക്ക് രാജ്യത്തിന്റെ നിയമങ്ങള്‍ക്കപ്പുറത്തേക്ക് പോകാന്‍ കഴിയില്ല , ജീവനക്കാര്‍ ജയിലില്‍ പോകണോ,നിയമങ്ങള്‍ അനുസരിക്കണോ എന്നതിലൊന്നു തിരഞ്ഞെടുക്കേണ്ടി വന്നാല്‍, നിയമം പാലിക്കാനാണു തീരുമാനിക്കുക’, മസ്‌ക് വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button