Latest NewsNewsIndia

ലിങ്ക് ഹോഫ്മാൻ ബുഷ് കോച്ചുകൾ ഇനി ചെങ്കോട്ട- പുനലൂർ പാതയിലും ഓടിത്തുടങ്ങും, പരീക്ഷണയോട്ടം വിജയകരം

ദീർഘദൂര ട്രെയിനുകളിലും വിനോദസഞ്ചാര ട്രെയിനുകളിലും ഉപയോഗിക്കുന്ന അത്യാധുനിക കോച്ചുകളാണ് ലിങ്ക് ഹോഫ്മാൻ ബുഷ്

അത്യാധുനിക ലിങ്ക് ഹോഫ്മാൻ ബുഷ് (എൽഎച്ച്ബി) കോച്ചുകളുടെ പരീക്ഷണയോട്ടം ചെങ്കോട്ട- പുനലൂർ പാതയിൽ നടത്തി. പരീക്ഷണയോട്ടം വിജയകരമായമാതിനാൽ ഈ പാതയിലൂടെ എൽഎച്ച്ബി കോച്ചുകൾ ഉടൻ തന്നെ സർവീസ് ആരംഭിക്കുന്നതാണ്. ദീർഘദൂര ട്രെയിനുകളിലും വിനോദസഞ്ചാര ട്രെയിനുകളിലും ഉപയോഗിക്കുന്ന അത്യാധുനിക കോച്ചുകളാണ് ലിങ്ക് ഹോഫ്മാൻ ബുഷ്. ജർമൻ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായാണ് ഈ കോച്ചുകൾ നിർമ്മിച്ചിരിക്കുന്നത്. കൂടാതെ, ഒട്ടനവധി സുരക്ഷാ സംവിധാനങ്ങളും ലഭ്യമാണ്.

അടുത്ത മാസം ഐആർസിടിസിയുടെ എൽഎച്ച്ബി കോച്ചുകൾ ഘടിപ്പിച്ച ടൂറിസ്റ്റ് സ്പെഷ്യൽ ട്രെയിൻ സർവീസ് കൊച്ചുവേളിയിൽ നിന്ന് പ്രയാഗ് രാജിലേക്ക് കൊല്ലം-പുനലൂർ- ചെങ്കോട്ട റെയിൽവേ പാത വഴി കടന്നു പോകുന്നതിനുള്ള പരീക്ഷണമാണ് വിജയിച്ചിരിക്കുന്നത്. ഇവയുടെ മുന്നിലും പിന്നിലും ശക്തി കൂടിയ എൻജിനുകൾ ഘടിപ്പിച്ചാണ് പരീക്ഷണയോട്ടം നടത്തിയത്. ഈ റൂട്ടിലൂടെയുള്ള സർവീസ് ആരംഭിക്കുന്നതോടെ, തലസ്ഥാന നഗരിയിൽ നിന്ന് ഏകദേശം 100 കിലോമീറ്ററോളം യാത്ര ലാഭിച്ച് ചെന്നൈയിൽ എത്താവുന്നതാണ്. എൽഎച്ച്ബി കോച്ചുകളിൽ സീറ്റുകളുടെ എണ്ണം താരതമ്യേന കൂടുതലാണ്.

Also Read: ബീഹാർ ജയപ്രകാശ് നാരായൺ എയർപോർട്ടിന് നേരെ ബോംബ് ഭീഷണി

shortlink

Related Articles

Post Your Comments

Related Articles


Back to top button