
കല്ലുവാതുക്കൽ: സ്കൂട്ടറിന് പിന്നിൽ ടിപ്പർ ലോറി ഇടിച്ചു വീട്ടമ്മ മരിച്ചു. സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന വർക്കല ശ്രീനിവാസപുരം എംജെ മൻസിലിൽ നാസറിന്റെ ഭാര്യ നസീമ (53 ) യാണ് മരിച്ചത്.
Read Also : ശ്രീനിവാസൻ പലരുടെയും ജീവിതം തകർത്ത കഥകളെക്കുറിച്ച് ഒരു പുസ്തകം തന്നെ ഞാൻ എഴുതാം – ശാന്തിവിള ദിനേശ്
ദേശീയപാതയിൽ കല്ലുവാതുക്കൽ ജംഗ്ഷന് സമീപം ഉച്ചയ്ക്ക് 12 നായിരുന്നു അപകടം. കൊല്ലത്തു നിന്ന് ദേശീയപാത വഴി വർക്കലയിലേക്ക് പോകുമ്പോൾ ആണ് അപകടം നടന്നത്. ഉടൻ തന്നെ നാട്ടുകാർ നസീമയെ പാരിപ്പള്ളി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ചികിത്സയിൽ കഴിയവെ രാത്രി മരിക്കുകയായിരുന്നു.
മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പാരിപ്പള്ളി പൊലീസ് കേസെടുത്തു. മക്കൾ: ജിഷ്ന, നിഷ. മരുമക്കൾ: ഷാജഹാൻ, അനസ്.
Post Your Comments