KollamKeralaNattuvarthaLatest NewsNews

ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യെടുത്തു : യുവാവ് അറസ്റ്റിൽ

ക​ല്ലേ​ലി​ഭാ​ഗം വി​നേ​ഷ് ഭ​വ​ന​ത്തി​ല്‍ വി. ​ബി​ജു​വാ​ണ്​ (39) അറസ്റ്റിലായത്

ക​രു​നാ​ഗ​പ്പ​ള്ളി: ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യ കേ​സി​ല്‍ യു​വാ​വ് അറസ്റ്റിൽ. ക​ല്ലേ​ലി​ഭാ​ഗം വി​നേ​ഷ് ഭ​വ​ന​ത്തി​ല്‍ വി. ​ബി​ജു​വാ​ണ്​ (39) അറസ്റ്റിലായത്. ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സാണ് അറസ്റ്റ് ചെയ്തത്.

ആ​ദി​നാ​ട് വി​ല്ലേ​ജി​ല്‍ കാ​ട്ടി​ല്‍ക​ട​വി​ലു​ള്ള പ്ര​സേ​ന​നി​ല്‍ നി​ന്നും​ ഇ​യാ​ളു​ടെ സു​ഹൃ​ത്തു​ക്ക​ളാ​യ മോ​ഹ​ന​ന്‍, കാ​ര്‍ത്തി​കേ​യ​ന്‍ എ​ന്നി​വ​രി​ല്‍ നി​ന്നു​മാ​യി 23 ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് ഇ​യാ​ള്‍ ത​ട്ടി​യെ​ടു​ത്ത​ത്. പ്ര​സാ​ര്‍ ഭാ​ര​തി​യി​ല്‍ ക്ല​റി​ക്ക​ല്‍ പോ​സ്റ്റി​ലേ​ക്ക് ജോ​ലി വാ​ങ്ങി ന​ല്‍കാ​മെ​ന്ന പേ​രി​ല്‍ വാ​ട്​​സ്​​ആ​പ് വ​ഴി മെ​സേ​ജ് അ​യ​ച്ചും ഫോ​ണ്‍ ചെ​യ്തു​മാ​ണ് പ്ര​തി​യാ​യ ബി​ജു ത​ട്ടി​പ്പ് ന​ട​ത്തി​വ​ന്ന​ത്.

Read Also : കളിക്കുന്നതിനിടെ ബക്കറ്റിലെ വെള്ളത്തിൽ വീണ് രണ്ട് വയസുകാരൻ മരിച്ചു

ക​ഴി​ഞ്ഞ ജൂ​ണി​ൽ പ്ര​സേ​ന​നും സു​ഹൃ​ത്തു​ക്ക​ളും താ​മ​സി​ക്കു​ന്ന വീ​ട്ടി​ലെ​ത്തി പ​ണം ന​ല്‍കി​യാ​ല്‍ ജോ​ലി വാ​ങ്ങി ന​ല്‍കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് ഇ​വ​രി​ല്‍നി​ന്ന് മൊ​ത്തം 23 ല​ക്ഷം രൂ​പ കൈ​പ്പ​റ്റി​യി​രു​ന്നു. തു​ട​ര്‍ന്ന്, ത​ട്ടി​പ്പ് മ​ന​സ്സി​ലാ​ക്കി പ​ണം തി​രി​കെ ചോ​ദി​ച്ച​പ്പോ​ള്‍ വ​ണ്ടി ചെ​ക്ക് ന​ല്‍കി പ​റ്റി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​ര്‍ ക​രു​നാ​ഗ​പ്പ​ള്ളി ​പൊ​ലീ​സി​ല്‍ ന​ല്‍കി​യ പ​രാ​തി​യി​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ബി​ജു​വി​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

ക​രു​നാ​ഗ​പ്പ​ള്ളി ഇ​ന്‍സ്‌​പെ​ക്ട​ര്‍ ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ​മാ​രാ​യ ഷെ​മീ​ര്‍, ഷാ​ജി​മോ​ന്‍, എ.​എ​സ്.​ഐ നി​സാ​മു​ദ്ദീ​ന്‍ സി.​പി.​ഒ ഹാ​ഷിം എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രതിയെ കോടതിയിൽ ​ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button