Latest NewsKeralaNews

കാണാതായ തന്റെ ഭാര്യയ്‌ക്കൊപ്പം പൊലീസ് സ്റ്റേഷനിലെത്തിയ ആൺ സുഹൃത്തിനെ കത്രിക കൊണ്ട് തലയ്‌ക്ക് കുത്തി യുവാവ്: അറസ്റ്റ്

മാള: മാള പൊലീസ് സ്റ്റേഷനില്‍ എത്തിയ ഭാര്യയുടെ സുഹൃത്തിനെ ഭര്‍ത്താവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. തൃശൂര്‍ സ്വദേശി സജീഷിനാണ് കുത്തേറ്റത്. പ്രതിയായ മലപ്പുറം സ്വദേശി അഭിലാഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കുടുംബ പ്രശ്‌നവുമായി ബന്ധപ്പെട്ടാണ് ഇരുവരും മാള പൊലീസ് സ്റ്റേഷനിലെത്തിയത്. കുടുംബ പ്രശ്‌നവുമായി ബന്ധപ്പെട്ട് സംസാരിക്കവേ, പ്രകോപിതനായ ഭര്‍ത്താവ് ഭാര്യയുടെ സുഹൃത്തിനെ കത്രിക കൊണ്ട് കുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സജീഷിനെ വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഭാര്യയെ കാണാനില്ലെന്ന് കഴിഞ്ഞ 31-നാണ് അഭിലാഷ് മാള പൊലീസിൽ പരാതി നൽകിയത്.

തുടർന്ന് പൊലീസ് ചിത്തിരയെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. ഇവർക്കൊപ്പം സുഹൃത്ത് സജീഷും എത്തിയിരുന്നു. സജീഷിനോട് തന്റെ മക്കളുടെ അമ്മയെ വിട്ടുതരാൻ അഭിലാഷ് ആവശ്യപ്പെട്ടു. തുടർന്ന് വാക്കേറ്റമുണ്ടായി. കൈയിൽ കരുതിയിരുന്ന കത്രിക ഉപയോഗിച്ച് അഭിലാഷ് സജീഷിന്റെ തലയ്‌ക്ക് കുത്തി. പോലീസ് സ്റ്റേഷന്റെ സന്ദർശക മുറിയിൽ വെച്ചായിരുന്നു സംഭവം.

ഈ സമയത്ത് പോലീസുകാരും സമീപത്ത് ഉണ്ടായിരുന്നു. സജീഷിനെ പോലീസുകാരാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി വൃത്തങ്ങളറിയിച്ചത്.  മാള ബസ് സ്റ്റാൻഡിന് സമീപത്തെ കടയിൽ നിന്നാണ് അഭിലാഷ് കത്രിക വാങ്ങിയത്. കത്രികയിൽ വിഷം പുരട്ടിയിരുന്നോ എന്ന് സംശയമുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button